കഴിഞ്ഞ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഒരു പാര്‍ട്ടിക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ കോണ്ഗ്രസ് നയിക്കുന്ന യു.പി.എ സര്‍ക്കാരിന്, പുറത്തു നിന്നു പിന്തുണ നല്‍കാന്‍ ഇടതു പക്ഷ പാര്‍ട്ടികള്‍ എടുത്ത തീരുമാനം ആത്മഹത്യാ പരമായിരുന്നുവെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.ഭരണത്തില്‍ നിന്നു വര്‍ഗ്ഗീയ ശക്തികളെ അകറ്റി നിര്‍ത്തുന്നതിനാണ് ഇടതു പാര്‍ട്ടികള്‍ ഈ സാഹസത്തിനു മുതിര്‍ന്നതെന്‍കിലും,ഇന്ത്യന്‍ മുതലാളിത്തിന്‍റെ കാവല്‍ക്കാരായി എന്നും നിലകൊണ്ടിട്ടുള്ള കോണ്‍ഗ്രസിന്റെയും സഖ്യ കക്ഷികളുടെയും വര്‍ഗ്ഗസ്വഭാവം വിലയിരുത്തുന്നതില്‍, മാര്‍ക്സിസം-ലെനിനിസം വിശ്വാസ പ്രമാണമായി സ്വീകരിച്ചിട്ടുള്ള ഇടതു പാര്‍ട്ടികള്‍ക്ക് തെറ്റ് സംഭവിച്ചിട്ടില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മുസ്ലിം വര്‍ഗ്ഗീയ പാര്‍ട്ടിയായ ലീഗിന്‍റെ ഒരു മന്ത്രി കൂടി ഉള്‍പെട്ട സര്‍ക്കാരിനെ മതേതരത്വത്തിന്‍റെ ലേബലൊട്ടിച്ച് ഇത്രയും നാള്‍ താങ്ങി നിര്ത്തിയതിന്‍റെ യുക്തി ബോധവും മനസ്സിലാകുന്നില്ല.
മിണ്ടാപ്രാണികളുടെ തീറ്റയില്‍ കയ്യിട്ടുവാരിയ അഴിമതി വീരന്മാരും,കടുത്ത പ്രാദേശിക വാദികളും ഉള്‍പെട്ട അഴുകൊഴന്പന്‍ മുന്നണിയാണ് കഴിഞ്ഞ നാലുവര്‍ഷക്കാലം ഇന്ത്യയില്‍ ഭരണം നടത്തിയതെന്ന് ആലോചിക്കുമ്പോള്‍ നാണം തോന്നുന്നു.ഏതായാലും മന്‍മോഹന്‍ സര്ക്കാരിന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നതിന്‍റെ സൂചനകളാണ് ദിനം പ്രതി പുറത്തുവന്നു കൊണ്ടിരിക്കുന്നത് .അവസരവാദികളുടെ തലതൊട്ടപ്പനായ മുലായം സിങ്ങിന്‍റെ ബലത്തില്‍ പിടിച്ചു നില്‍ക്കാംഎന്നത് കോണ്‍ഗ്രസ് കാരുടെ ദിവാസ്വപ്നം മാത്രമാണ്.ഇപ്പോള്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ പെട്ടതിന്‍റെ കാരണം എല്ലാവര്‍ക്കും അറിയാവുന്നതാണ് .രാജ്യം കടുത്ത വിലക്കയറ്റത്തിലും ഉയര്‍ന്ന പണപ്പെരുപ്പത്തിലും വീര്‍പ്പുമുട്ടുമ്പോള്‍ പരിഹാരം കാണാന്‍ ശ്രമിക്കാതെ ഇന്ത്യ യുടെ പരമാധികാരത്തെ പോലും പണയപ്പെടുത്തുന്നതിലേക്ക് വഴിതെളിക്കുന്ന ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാറുമായി മുന്നോട്ടു പോകുന്നതിനു മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ്സും തിരക്കിട്ട് തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് ആക്കം വര്‍ധിപ്പിച്ചത്.ഏതായാലും വര്‍ഗ്ഗീയ കക്ഷികളെ ഭരണത്തില്‍ നിന്നുമകറ്റുന്നതിന്‍റെ പേരിലാണെങ്കില്‍ പോലും,ചിലപ്പോള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയുമായും മറ്റു ചിലപ്പോള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയുമായും ഒളിഞ്ഞും തെളിഞ്ഞും ചങ്ങാത്തം സ്ഥാപിക്കുകയും ഭരണ പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുള്ള കോണ്‍ഗ്രസിന്‍റെ കപട മതേതരത്വ മുഖം
തിരിച്ചറിയുന്നതിനും, പലപ്പോഴും മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ച കോണ്‍ഗ്രസുമായി സഹകരിച്ചതിലുള്ള തെറ്റുകള്‍ വൈകിയാണെങ്കിലും ഇടതു പാര്‍ട്ടികള്‍ മനസ്സിലാക്കിയതും നല്ല കാര്യമാണ്.
2008 ജൂലൈ 5, ശനിയാഴ്‌ച
2008 ജൂൺ 28, ശനിയാഴ്‌ച
വരുന്നൂ വറുതിയുടെ ദിനങ്ങള്‍ വീണ്ടും...!
വരുന്നൂ വറുതിയുടെ ദിനങ്ങള്‍ വീണ്ടും...!
കള്ളക്കര്‍ക്കിടകത്തിന്‍ കേളികെട്ടുയരുകയായ്
കരിമുകിലുകള്‍ കുടനിവര്‍ത്തിയ
കറുത്ത ആകാശത്തിന്‍ ചുവട്ടില്‍
മഴ നനയും കൂരകളില്‍ തണുത്തു
വിറങ്ങലിച്ചു കിടക്കുന്നൂ...
പട്ടിണി തന്‍ പേക്കോലങ്ങള്‍...!
ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം
സ്വാതന്ത്ര്യത്തിന്‍ ഷഷ്ടി പൂര്‍ത്തി കഴിഞ്ഞപ്പോള്‍,
ദില്ലിയിലെ ഭരണാധികാരി വര്‍ഗ്ഗം
പാളതാറുടുത്ത ഗോസായിമാര്‍
വിദേശക്കോയ്മകളെ വീണ്ടും വരവേല്‍ക്കാന്‍
പരവതാനികള്‍ വിരിക്കുന്ന തിരക്കില്‍
പാവങ്ങള്ക്കാശ്വാസമേകാന്‍ സമയമില്ലല്ലോ...!
വിലക്കയറ്റം പാരമ്മ്യത്തില്‍ എത്തിയിട്ടും,
പണപ്പെരുപ്പം വാനോളമുയര്‍ന്നിട്ടും
അനക്കമില്ലല്ലോ ദില്ലിയിലെ
കടല്‍ കിഴവന്മാര്‍ക്കിന്നെവരെ...
ബുഷ് സായിപ്പിന്‍റെ മുമ്പില്‍
മുട്ടിലിഴയും ജനദ്രോഹികളെ
ചെവിക്കു പിടിച്ചു പുറത്താക്കാന്‍
അവസരം പാര്‍ത്തു കഴിയുന്നൂ ...
പീഡിതര്‍ പട്ടിണിപ്പാവങ്ങള്‍
നാടിതിന്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍...
കള്ളക്കര്‍ക്കിടകത്തിന്‍ കേളികെട്ടുയരുകയായ്
കരിമുകിലുകള്‍ കുടനിവര്‍ത്തിയ
കറുത്ത ആകാശത്തിന്‍ ചുവട്ടില്‍
മഴ നനയും കൂരകളില്‍ തണുത്തു
വിറങ്ങലിച്ചു കിടക്കുന്നൂ...
പട്ടിണി തന്‍ പേക്കോലങ്ങള്‍...!
ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം
സ്വാതന്ത്ര്യത്തിന്‍ ഷഷ്ടി പൂര്‍ത്തി കഴിഞ്ഞപ്പോള്‍,
ദില്ലിയിലെ ഭരണാധികാരി വര്‍ഗ്ഗം
പാളതാറുടുത്ത ഗോസായിമാര്‍
വിദേശക്കോയ്മകളെ വീണ്ടും വരവേല്‍ക്കാന്‍
പരവതാനികള്‍ വിരിക്കുന്ന തിരക്കില്‍
പാവങ്ങള്ക്കാശ്വാസമേകാന്‍ സമയമില്ലല്ലോ...!
വിലക്കയറ്റം പാരമ്മ്യത്തില്‍ എത്തിയിട്ടും,
പണപ്പെരുപ്പം വാനോളമുയര്‍ന്നിട്ടും
അനക്കമില്ലല്ലോ ദില്ലിയിലെ
കടല്‍ കിഴവന്മാര്‍ക്കിന്നെവരെ...
ബുഷ് സായിപ്പിന്‍റെ മുമ്പില്‍
മുട്ടിലിഴയും ജനദ്രോഹികളെ
ചെവിക്കു പിടിച്ചു പുറത്താക്കാന്‍
അവസരം പാര്‍ത്തു കഴിയുന്നൂ ...
പീഡിതര്‍ പട്ടിണിപ്പാവങ്ങള്‍
നാടിതിന്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍...
2008 ജൂൺ 27, വെള്ളിയാഴ്‌ച
വാതായനങ്ങള്‍
വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുവിന്‍
വെളിച്ചം കടക്കട്ടെ ഇരുളിന്നിടനാഴിയില്‍
എന്തിന് കൊട്ടിയടയ്ക്കണം?ജാലക-
പ്പാളികളെന്നും തുറന്നു നാം വെക്കണം...!
പൊള്ളുന്ന മണല്‍ക്കാട്ടില്‍ തണലേകുവാനെന്നും
തീര്‍ക്കണം സ്നേഹത്തിന്‍ മരുപ്പച്ചകളേറെ...
കരകാണാക്കടലിന്‍റെ നടുക്കയങ്ങളില്‍
അലയുന്നവര്‍ക്കില്ലേ?ചേക്കേറാന്‍ തുരുത്തുകള്‍...!
വിരിയും പൂമൊട്ടിന്‍റെ ജാതകം കുറിയ്ക്കുവാ-
നെരിയും മനസ്സുകള്‍ക്കെങ്ങിനെ കഴിയുന്നൂ...?
നിഴലും നിലാവും പോല്‍ സുഖവും ദുഃഖങ്ങളും
ജീവിത യാത്രക്കിടെ കെട്ടുകാഴ്ചകള്‍ മാത്രം...!
വെളിച്ചം കടക്കട്ടെ ഇരുളിന്നിടനാഴിയില്‍
എന്തിന് കൊട്ടിയടയ്ക്കണം?ജാലക-
പ്പാളികളെന്നും തുറന്നു നാം വെക്കണം...!
പൊള്ളുന്ന മണല്‍ക്കാട്ടില്‍ തണലേകുവാനെന്നും
തീര്‍ക്കണം സ്നേഹത്തിന്‍ മരുപ്പച്ചകളേറെ...
കരകാണാക്കടലിന്‍റെ നടുക്കയങ്ങളില്‍
അലയുന്നവര്‍ക്കില്ലേ?ചേക്കേറാന്‍ തുരുത്തുകള്‍...!
വിരിയും പൂമൊട്ടിന്‍റെ ജാതകം കുറിയ്ക്കുവാ-
നെരിയും മനസ്സുകള്‍ക്കെങ്ങിനെ കഴിയുന്നൂ...?
നിഴലും നിലാവും പോല്‍ സുഖവും ദുഃഖങ്ങളും
ജീവിത യാത്രക്കിടെ കെട്ടുകാഴ്ചകള്‍ മാത്രം...!
2008 ജൂൺ 14, ശനിയാഴ്‌ച
ഒരു റൊമാന്‍റിക് എപ്പിസോഡ്
മുഖാമുഖം കണ്ടിട്ടും മിണ്ടാത്തതെന്തേ...?
നഖം കടിച്ചിങ്ങനെ നില്‍ക്കുന്നുവോ നീ...?
കാണാതെയായപ്പോള്‍ കാണാന്‍ കൊതിച്ചു
കണ്ടപ്പോളില്ലാത്ത നാണം നടിച്ചു...!
നാമിരുപേരും ചേര്‍ന്നുള്ള ലോകം
നാടും നഗരവും സ്വപ്നത്തില്‍ കണ്ടു...!
സ്നേഹസാമ്രാജ്യത്തിന്‍ സിംഹാസനത്തില്‍
മോഹങ്ങളെന്‍പാടും പൂത്തുലഞ്ഞപ്പോള്‍,
ഇനിയും വേര്‍പെട്ടു പോവാതിരിക്കാന്‍
ഇണ പിരിയാതെ നാമോന്നിച്ചു വീണ്ടും...!
മധുരക്കിനാവിന്‍റെ മണിമഞ്ചലേറി,
മാനത്തെ കൊട്ടാര മുറ്റത്ത് ചെല്ലാം...
മായാലോകത്തിലേക്ക് പറക്കാം
മാരിവില്‍ തൊങ്ങല് തീര്‍ക്കുന്ന വിണ്ണില്‍...!
ഇനിയും പിരിയാതെയൊന്നിച്ചിരിക്കാം
ഇണ പിരിയാത്തതാം കിളികളെപ്പോലെ...
നഖം കടിച്ചിങ്ങനെ നില്‍ക്കുന്നുവോ നീ...?
കാണാതെയായപ്പോള്‍ കാണാന്‍ കൊതിച്ചു
കണ്ടപ്പോളില്ലാത്ത നാണം നടിച്ചു...!
നാമിരുപേരും ചേര്‍ന്നുള്ള ലോകം
നാടും നഗരവും സ്വപ്നത്തില്‍ കണ്ടു...!
സ്നേഹസാമ്രാജ്യത്തിന്‍ സിംഹാസനത്തില്‍
മോഹങ്ങളെന്‍പാടും പൂത്തുലഞ്ഞപ്പോള്‍,
ഇനിയും വേര്‍പെട്ടു പോവാതിരിക്കാന്‍
ഇണ പിരിയാതെ നാമോന്നിച്ചു വീണ്ടും...!
മധുരക്കിനാവിന്‍റെ മണിമഞ്ചലേറി,
മാനത്തെ കൊട്ടാര മുറ്റത്ത് ചെല്ലാം...
മായാലോകത്തിലേക്ക് പറക്കാം
മാരിവില്‍ തൊങ്ങല് തീര്‍ക്കുന്ന വിണ്ണില്‍...!
ഇനിയും പിരിയാതെയൊന്നിച്ചിരിക്കാം
ഇണ പിരിയാത്തതാം കിളികളെപ്പോലെ...
2008 ജൂൺ 11, ബുധനാഴ്‌ച
ദേശാടനക്കിളി
ഞാനുമൊരു ദേശാടനക്കിളിയായ്...
സൈബീരിയന്‍ കൊക്കുകളൊഴിഞ്ഞുപോയൊരീ
കടലുണ്ടിയില്‍ ചേക്കേറിയതീയിടെ...
ജീവിത യാത്രയിലിതെനിക്കിടത്താവളം ...
തിരികെയെന്നോര്‍മ്മകള്‍ മേയുമെന്‍
തീരത്തണയുവാന്‍ തിടുക്കമായി ...!
കടലുണ്ടിപ്പുഴയുടെ തീരത്തേകാന്തമാം
തുരുത്തിലകപ്പെട്ട പോലെയായ് ...!
ഒരു ദേശാടന പക്ഷിയായീപ്പുഴയോരത്തില്‍
കൂടുകൂട്ടിയതെന്‍ ജീവിത യാത്രക്കിടെ ....
പറന്ന് പോയീടും ഞാനധികം വൈകീടാതെ
മറക്കാന്‍ കഴിയാത്തെന്‍ ഗ്രാമ വീഥിയിലേക്ക് ....!
സൈബീരിയന്‍ കൊക്കുകളൊഴിഞ്ഞുപോയൊരീ
കടലുണ്ടിയില്‍ ചേക്കേറിയതീയിടെ...
ജീവിത യാത്രയിലിതെനിക്കിടത്താവളം ...
തിരികെയെന്നോര്‍മ്മകള്‍ മേയുമെന്‍
തീരത്തണയുവാന്‍ തിടുക്കമായി ...!
കടലുണ്ടിപ്പുഴയുടെ തീരത്തേകാന്തമാം
തുരുത്തിലകപ്പെട്ട പോലെയായ് ...!
ഒരു ദേശാടന പക്ഷിയായീപ്പുഴയോരത്തില്‍
കൂടുകൂട്ടിയതെന്‍ ജീവിത യാത്രക്കിടെ ....
പറന്ന് പോയീടും ഞാനധികം വൈകീടാതെ
മറക്കാന്‍ കഴിയാത്തെന്‍ ഗ്രാമ വീഥിയിലേക്ക് ....!
2008 മേയ് 31, ശനിയാഴ്‌ച
അപരിചിതയായ പെണ്‍കുട്ടി
അപരിചിതയായ ഒരു പെണ്‍കുട്ടി
എന്റെ കണ്മുന്നില്‍ വന്നുനിന്നൂ...
ഈ തെരുവിലിതുവരെ ഞാനവളെ കണ്ടിട്ടില്ല
കാഴ്ചയില്‍ തമിഴത്തിയാണെന്ന് തോന്നും
ഏതോ നാടോടി കൂട്ടത്തില്‍ നിന്നും
കൂട്ടം തെറ്റി വന്നവളാണോ ഇവള്‍ ?
എണ്ണമയമില്ലാത്ത മുടി നെറ്റിയില്‍
ഊര്‍ന്നു വീണിരിക്കുന്നൂ...
ആ മുഖത്തെ ദൈന്യ ഭാവം
അനാഥത്വംവിളിച്ചോതുന്നൂ...
വാടിയ ജമന്തി പൂക്കള്‍ അവള്‍
മുടിയില്‍ ചൂടിയിരിക്കുന്നൂ..
ഒരുനാളാവളീതെരുവില്‍ നിന്നും
അപ്രത്യക്ഷയാകും...അന്നുവരെ
അന്നുവരെ മാത്രം!ആ പെണ്‍കുട്ടിയും
അവളുടെ ദൈന്യ ഭാവവും
എന്നില്‍ പച്ച പിടിച്ചു നില്ക്കും...!!
എന്റെ കണ്മുന്നില്‍ വന്നുനിന്നൂ...
ഈ തെരുവിലിതുവരെ ഞാനവളെ കണ്ടിട്ടില്ല
കാഴ്ചയില്‍ തമിഴത്തിയാണെന്ന് തോന്നും
ഏതോ നാടോടി കൂട്ടത്തില്‍ നിന്നും
കൂട്ടം തെറ്റി വന്നവളാണോ ഇവള്‍ ?
എണ്ണമയമില്ലാത്ത മുടി നെറ്റിയില്‍
ഊര്‍ന്നു വീണിരിക്കുന്നൂ...
ആ മുഖത്തെ ദൈന്യ ഭാവം
അനാഥത്വംവിളിച്ചോതുന്നൂ...
വാടിയ ജമന്തി പൂക്കള്‍ അവള്‍
മുടിയില്‍ ചൂടിയിരിക്കുന്നൂ..
ഒരുനാളാവളീതെരുവില്‍ നിന്നും
അപ്രത്യക്ഷയാകും...അന്നുവരെ
അന്നുവരെ മാത്രം!ആ പെണ്‍കുട്ടിയും
അവളുടെ ദൈന്യ ഭാവവും
എന്നില്‍ പച്ച പിടിച്ചു നില്ക്കും...!!
എന്‍റെ വീടൊരു പഴയ വീട്
എന്‍റെ വീടൊരു പഴയ വീട്
കാറ്റും വെളിച്ചവും എത്തി നോക്കാത്തൊരു
പഴയൊരു വീടാണെന്‍റെ വീട്...
തെക്കിനിയും, പടിഞ്ഞാറ്റയും,
നാലുകെട്ടും, നടുമുറ്റവും, ആമ്പല്‍ക്കുളവും
പണ്ടത്തെ പ്രതാപത്തിന്നടയാളങ്ങള്‍ ...
കാലമീ വീടിനെ മാറ്റിമറിച്ചു..
ഇരുട്ടിന്‍ കുഞ്ഞോമനകള്‍ കണ്ണ് പൊത്തി -
ക്കളിക്കുമീ ഇടനാഴികളില്‍
മുത്തശ്ശിയുടെ കാച്ചെണ്ണയുടേയും
കൊഴന്‍പിന്‍റെയും മിശ്ര ഗന്ധം ...
തൊടിയില്‍ തൊട്ടാവാടിയും, തുളസി ചെടിയും,
വിടരും നന്ത്യാര്‍ വട്ടവും, തുന്പ പ്പൂവും ..
തുന്പികളൂഞ്ഞാലാടും വള്ളിക്കുടിലും
എല്ലാമെന്നാവാസത്തിന്‍ നേര്‍ക്കാഴ്ചകള്‍ ...
എന്നുമെന്നുമോര്മ്മിയ്ക്കുവാന്‍
മയില്‍പ്പീലി പോലെയെന്‍ മനസ്സില്‍ തെളിയും
പോയകാലത്തിന്‍ ഓര്മ്മകളെന്നും ..
ഈ വീടും തൊടിയും,കിളികള്‍ താന്‍ കളകൂജനവും
വിട്ട് പിരിയുവാന്‍ കഴിയില്ലൊരു നാളും...!
കാറ്റും വെളിച്ചവും എത്തി നോക്കാത്തൊരു
പഴയൊരു വീടാണെന്‍റെ വീട്...
തെക്കിനിയും, പടിഞ്ഞാറ്റയും,
നാലുകെട്ടും, നടുമുറ്റവും, ആമ്പല്‍ക്കുളവും
പണ്ടത്തെ പ്രതാപത്തിന്നടയാളങ്ങള്‍ ...
കാലമീ വീടിനെ മാറ്റിമറിച്ചു..
ഇരുട്ടിന്‍ കുഞ്ഞോമനകള്‍ കണ്ണ് പൊത്തി -
ക്കളിക്കുമീ ഇടനാഴികളില്‍
മുത്തശ്ശിയുടെ കാച്ചെണ്ണയുടേയും
കൊഴന്‍പിന്‍റെയും മിശ്ര ഗന്ധം ...
തൊടിയില്‍ തൊട്ടാവാടിയും, തുളസി ചെടിയും,
വിടരും നന്ത്യാര്‍ വട്ടവും, തുന്പ പ്പൂവും ..
തുന്പികളൂഞ്ഞാലാടും വള്ളിക്കുടിലും
എല്ലാമെന്നാവാസത്തിന്‍ നേര്‍ക്കാഴ്ചകള്‍ ...
എന്നുമെന്നുമോര്മ്മിയ്ക്കുവാന്‍
മയില്‍പ്പീലി പോലെയെന്‍ മനസ്സില്‍ തെളിയും
പോയകാലത്തിന്‍ ഓര്മ്മകളെന്നും ..
ഈ വീടും തൊടിയും,കിളികള്‍ താന്‍ കളകൂജനവും
വിട്ട് പിരിയുവാന്‍ കഴിയില്ലൊരു നാളും...!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)