
2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച
ഒരു റമളാന്‍ കൂടി വിടവാങ്ങുമ്പോള്‍

2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച
പരിശുദ്ധ റമളാന്‍ വരവായ്

2010, മേയ് 19, ബുധനാഴ്‌ച
നായനാര്‍ സ്മരണ

സഖാവ് ഇ കെ നായനാരുടെ ആറാം ചരമവാര്‍ഷിക ദിനം
ജനനായകനെ കുറിച്ചുള്ള ദീപ്തമാം സ്മരണകള്‍
ജനകോടികളുടെ മനസ്സുകളില്‍ ഇന്നും കെടാത്ത തീക്കനല്‍ പോലെ
എരിഞ്ഞു കൊണ്ടിരിക്കുന്നു......
ഒരു കൊച്ചു കുട്ടിയാരിക്കുമ്പോള്‍ തന്നെ അയിത്തത്തിനെതിരെ
ഒറ്റയാള്‍ പോരാട്ടം നടത്തി അസമത്വത്തിനും അനീതിക്കുമെതിരെ
സന്ധിയില്ലാത്ത സമരങ്ങള്‍ക്ക് തുടക്കം കുറിച്ചു
തുടര്‍ന്നുള്ള നാളുകള്‍ മഹാത്മജിയുടെ ദേശീയ വിമോചനപ്രസ്ഥാനത്തിന്റെ ഭാഗമായി
എണ്ണമറ്റ സമര പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ചു...
ദുരിതം പേറി ജീവിതം തള്ളിനീക്കുന്ന
കര്‍ഷകരെയും തൊഴിലാളികളെയും
അവകാശ സമരങ്ങള്‍ക്ക് സജ്ജമാക്കി
ജന്മി നാടുവാഴി വ്യവസ്ഥിതിക്കെതിരെ ആഞ്ഞടിച്ച നാളുകള്‍
അവ സഖാവിന്റെ ജീവിതത്തിലെ പീഡനകാലം കൂടിയായിരുന്നു
ഒളിവിലും തെളിവിലും ഉള്ള പ്രവര്‍ത്തനം
മാടമ്പിമാരുടെ ഗുണ്ടകളും പോലീസും ചേര്‍ന്നുള്ള മര്‍ദ്ദനം
തുടര്‍ന്ന് കൊണ്ടേയിരുന്നു...ഇടയ്ക്കിടെ ജയില്‍വാസവും
ഒടുവില്‍ കയ്യൂര്‍ സമരത്തിന്റെ പേരില്‍ കഴുമരം വരെയെത്തി...
ഇത് കൊണ്ടൊന്നും തളരാതെ പതറാതെ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചേറ്റി സഖാവ്
കെടാത്ത അഗ്നിജ്വാലയായി നാടാകെ പടര്‍ന്നു...
ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിയുമായി
നര്‍മ്മഭാഷണങ്ങളുമായി ജനമനസ്സുകളില്‍ കുടിയിരുത്തപ്പെട്ടു..!
ഭരണനൈപുണ്യം തെളിയിച്ച സഖാവിനെ ഒരിക്കല്‍ പോലും
അധികാരം മത്തുപിടിപ്പിച്ചില്ല...
പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞതുമില്ല...
പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്ന സഖാവിന്‍റെ
മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു
ഒരു പിടി രക്തപുഷ്പങ്ങള്‍...ലാല്‍ സലാം...ലാല്‍ സലാം...
2010, ജനുവരി 17, ഞായറാഴ്‌ച
ജ്യോതിബസുവിന് അന്ത്യാഞ്ജലികള്‍..!

വംഗനാടിന്‍ വിഹായസ്സില്‍
ജ്യോതിസ്സായ് ജ്വലിച്ചു നിന്ന
രക്തതാരകം പൊലിയുകയായ്..!
ലാല്‍സലാം...ലാല്‍സലാം...
ഇന്ത്യതന്‍ നഭസ്സിലും
ജനതതന്‍ മനസ്സിലും
കെടാത്ത കൈത്തിരിയായ്
ഇത്രനാള്‍ പ്രകാശം പരത്തിയും
മുന്നണിപ്പോരാളിയായ്
പടനിലങ്ങളിലാവേശമായ്
പാവങ്ങള്‍തന്‍ കണ്ണുനീരൊപ്പിയും
ജനകോടികള്‍ക്ക് താങ്ങും തണലുമായ്
രക്ഷാകവചം തീര്‍ത്ത
ജനനായകന് ബാഷ്പാഞ്ജലി..!
പ്രിയ സഖാവേ ലാല്‍സലാം
അണയാത്ത ദീപമായ്
പൊലിയാത്ത താരകമായ്
പുനര്‍ജ്ജനിക്കുക നാടിതിന്‍
ഇരുളകറ്റുവാന്‍ വെളിച്ചമേകുവാന്‍...
ലാല്‍ സലാം ലാല്‍ സലാം
പ്രിയ സഖാവേ,ലാല്‍സലാം...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)