മെയ്ദിനം വീണ്ടും...
പാതയോരത്തെ മെയ്ഫ്ളവര്‍ നിറയെ പൂത്തിരിക്കുന്നു...
വര്‍ഷങ്ങള്‍ക്കപ്പുറം ജോലിസമയം എട്ടു മണിക്കൂറായി കുറയ്ക്കുന്നതിന്
തൊഴിലാളി വര്‍ഗ്ഗം നടത്തിയ ധീരോദാത്ത സരത്തിന്റെ വിജയം
ലോകത്തെങ്ങുമുള്ള തൊഴിലാളികള്‍ ഇന്നും ആവേശപൂര്‍വ്വം കൊണ്ടാടുമ്പോള്‍,
വിപ്ലവഭിവാദ്യങ്ങളുടെ ചെമ്പനീര്‍പൂക്കള്‍ സമര്‍പ്പിക്കട്ടെ..!
അന്ന് ചിക്കാഗോവിലെ തെരുവീഥികളില്‍ അവര്‍ ചിന്തിയ ചുടുചോരയില്‍
മുക്കിയെടുത്ത രക്തപതാക എന്നും വെന്നിക്കൊടിയായ് കൂടെയുണ്ടാവും...
വരും നാളുകളില്‍ സമരപോരാട്ടങ്ങള്‍ക്ക് വഴികാട്ടിയായ്...
വര്‍ത്തമാനകാലം, മുതലാളിത്തത്തിന്റെ കോട്ടകൊത്തളങ്ങള്‍ ഇളകിയാടുന്നു..!
ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അതിനെ കരകയറ്റാന്‍ കുറുക്കുവഴികള്‍ തേടി
പരക്കം പായുന്നത്, മുതലാളിതതന്റെ അപ്പോസ്തലന്മാര്...
വര്‍ഗ്ഗവഞ്ചകരെ ഒറ്റപ്പെടുത്തി,സമത്വസുന്ദരമായ ഒരു നവലോകസൃഷ്ടിക്കായി
പടപൊരുതാന്‍ പ്രതിഞ്ജയെടുക്കാം ഇത്തവണത്തെ മെയ്ദിനത്തില്‍...
ലാല്‍സലാം സഖാക്കളെ...ലാല്‍സലാം...
6 അഭിപ്രായങ്ങൾ:
ലാല്‍സലാം...
ചോരച്ചുവപ്പാര്ന്ന മേയ് ദിനാശംസകള്‍..
ലാല്‍ സലാം...
മെയ്ദിന ആശംസകള്‍
മെയ്ദിന ആശംസകള്‍
മരമാക്രിയെ ചിന്തയില്‍ നിന്ന് പുറത്താക്കിയ വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ. പഴയ പോലെ കമന്റ് ബോക്സില്‍ കണ്ടു മുട്ടാം.
മെയ്ദിന ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ