വരുന്നൂ വറുതിയുടെ ദിനങ്ങള്‍ വീണ്ടും...!
കള്ളക്കര്‍ക്കിടകത്തിന്‍ കേളികെട്ടുയരുകയായ് 
കരിമുകിലുകള്‍ കുടനിവര്‍ത്തിയ 
കറുത്ത ആകാശത്തിന്‍ ചുവട്ടില്‍ 
മഴ നനയും കൂരകളില്‍ തണുത്തു 
വിറങ്ങലിച്ചു കിടക്കുന്നൂ...
പട്ടിണി തന്‍ പേക്കോലങ്ങള്‍...!
ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം 
സ്വാതന്ത്ര്യത്തിന്‍ ഷഷ്ടി പൂര്‍ത്തി കഴിഞ്ഞപ്പോള്‍, 
ദില്ലിയിലെ ഭരണാധികാരി വര്‍ഗ്ഗം 
പാളതാറുടുത്ത ഗോസായിമാര്‍ 
വിദേശക്കോയ്മകളെ വീണ്ടും വരവേല്‍ക്കാന്‍ 
പരവതാനികള്‍ വിരിക്കുന്ന തിരക്കില്‍ 
പാവങ്ങള്ക്കാശ്വാസമേകാന്‍ സമയമില്ലല്ലോ...!
വിലക്കയറ്റം പാരമ്മ്യത്തില്‍ എത്തിയിട്ടും, 
പണപ്പെരുപ്പം വാനോളമുയര്‍ന്നിട്ടും 
അനക്കമില്ലല്ലോ ദില്ലിയിലെ 
കടല്‍ കിഴവന്മാര്‍ക്കിന്നെവരെ...
ബുഷ് സായിപ്പിന്‍റെ മുമ്പില്‍ 
മുട്ടിലിഴയും ജനദ്രോഹികളെ 
ചെവിക്കു പിടിച്ചു പുറത്താക്കാന്‍ 
അവസരം പാര്‍ത്തു കഴിയുന്നൂ ...
പീഡിതര്‍ പട്ടിണിപ്പാവങ്ങള്‍ 
നാടിതിന്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ