2008, ജൂൺ 27, വെള്ളിയാഴ്‌ച

വാതായനങ്ങള്‍

വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുവിന്‍
വെളിച്ചം കടക്കട്ടെ ഇരുളിന്നിടനാഴിയില്‍
എന്തിന് കൊട്ടിയടയ്ക്കണം?ജാലക-
പ്പാളികളെന്നും തുറന്നു നാം വെക്കണം...!
പൊള്ളുന്ന മണല്‍ക്കാട്ടില്‍ തണലേകുവാനെന്നും
തീര്‍ക്കണം സ്നേഹത്തിന്‍ മരുപ്പച്ചകളേറെ...
കരകാണാക്കടലിന്‍റെ നടുക്കയങ്ങളില്‍
അലയുന്നവര്‍ക്കില്ലേ?ചേക്കേറാന്‍ തുരുത്തുകള്‍...!
വിരിയും പൂമൊട്ടിന്‍റെ ജാതകം കുറിയ്ക്കുവാ-
നെരിയും മനസ്സുകള്‍ക്കെങ്ങിനെ കഴിയുന്നൂ...?
നിഴലും നിലാവും പോല്‍ സുഖവും ദുഃഖങ്ങളും
ജീവിത യാത്രക്കിടെ കെട്ടുകാഴ്ചകള്‍ മാത്രം...!

1 അഭിപ്രായം:

siva // ശിവ പറഞ്ഞു...

ആ വരികളിലെ ആശയം മനസ്സിലായി.

പക്ഷെ ഒരാള്‍ മാത്രം അങ്ങനെ ആയാല്‍ മതിയോ?

ഈ സമൂഹം ഒരിക്കലും മാറില്ല.

സസ്നേഹം,

ശിവ