സാഹിത്യകാരന്മാര്‍ സാംസ്കാരിക നായകന്മാര്‍ കൂടിയാണല്ലോ.അവരുടെ പദവിയ്ക്ക് ചേര്ന്ന പെരുമാറ്റം ജനങ്ങള്‍ അവരില്‍നിന്നും പ്രതീക്ഷിയ്ക്കുന്നു.ആ പ്രതീക്ഷയ്ക്ക് വിപരീതമായ വാക്കുകള്‍ അവരില്‍ നിന്നും പുറത്ത് വരുമ്പോള്‍ അത് വിവാദമാകുന്നു.ഈയിടെ എം.മുകന്ദനും ടി.പത്മനാഭനും വി എസിനേയും എം .ടിയേയും തരംതാഴ്ത്തുന്ന മട്ടില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അതിര് കടന്നതായിപ്പോയി.മുകുന്ദനും പത്നാഭനും മലയാളി മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പ്രിയപ്പെട്ട കഥാകാരന്മാരാണ്.അതുപോലെത്തന്നെ പുന്നപ്ര-വയലാര്‍ സമരനായകന്‍ വി എസിനെയും കേരളീയ സമൂഹം എന്നും നെഞ്ചിലേറ്റിയ വിശ്വസാഹിത്യകാരന്‍ എംടിയെയും ജനങ്ങള്‍ ആദരിയ്ക്കുന്നു.
കേരളസാഹിത്യ അക്കാദമി പ്രസിഡന്‍റ് കൂടിയായ എം.മുകുന്ദന്‍ വിഎസിനെ കാലഹരണപ്പെട്ട പുണ്യവാളനായി ചിത്രീകരിച്ചുകൊണ്ട് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ വിഎസിനെ ഇകഴ്ത്തികെട്ടാനും പിണറായിയെ പുകഴ്തുവാനുമാണ് ശ്രമിയ്ക്കുന്നത്. എന്നാല്‍ സഖാക്കള്‍ വിഎസും പിണറായിയും സിപിഐ എമ്മിന്‍റെ കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന ജനനായകന്മാരാണെന്ന് മുകുന്ദനറിയാത്തതല്ല.അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുവാനല്ല ഇവിടെ മുതിരുന്നത്.വിഎസിന്റെതായി വന്ന പ്രതികരണം ശ്രദ്ധിയ്ക്കുക "ഓരോര്‍ത്തര്‍ക്കും ഓരോ അഭിപ്രായം ഉണ്ടാകും".
മലയാളസാഹിത്യകാരന്മാരില്‍ രചനാവൈഭവം കൊണ്ട് ഏറെ ശ്രദ്ധിയ്ക്കപ്പെട്ട കഥാകാരനാനാണ് ടി.പത്മനാഭന്‍.വിവാദ പ്രസംഗങ്ങള്‍ നടത്തുന്നതിലും അദ്ദേഹം താത്പര്യം കാണിക്കാറുണ്ട്.കഴിഞ്ഞ ദിവസം സാഹിത്യ പരിഷത്തിന്റെ ഒരുചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം എംടിയെ സംസ്കാരശൂന്യമായ രീതിയില്‍ കടന്നാക്രമിക്കുകയുണ്ടായി.എംടിയുടെ കീഴില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സിനിമാഷൂട്ടിംഗ് മാത്രമാണ് നടക്കുന്നതെന്നും ചലച്ചിത്ര പ്രവര്‍ത്തകരെ അവിടെ വിളിച്ചു ആദരിക്കുന്നുവെന്നും മറ്റുമാണ് പത്മനാഭന്‍ തട്ടിമൂളിച്ചത്.മലയാള സിനിമാ ലോകത്ത് വളരെ പെട്ടെന്ന് ലബ്ധപ്രതിഷ്ഠ നേടിയ സംവിധായകന്‍ ശ്യാമപ്രസാദിനെ തുഞ്ചന്‍ പറമ്പില്‍ വച്ചു പൊന്നാടയണിയിച്ചത് അദ്ദേഹം ഡയരക്ടറായ അമൃതാ ടിവിയില്‍ എംടിയുടെ കഥകള്‍ ടെലികാസ്റ്റ് ചെയ്യുന്നത് കൊണ്ടാണെന്ന പരാമര്‍ശം വളരെ തരംതാണതായിപ്പോയി!സഹപ്രവര്‍ത്തകരെ പറ്റിയും, ജനനേതാക്കളെ പറ്റിയും അപവാദങ്ങള്‍ പ്രചരിപ്പിക്കാതെ സംസാരത്തില്‍ മിതത്വം പാലിച്ചാല്‍ കൂടുതല്‍ നന്നാകുമെന്ന് മാത്രം പറയട്ടെ!!
2 അഭിപ്രായങ്ങൾ:
പപ്പനാവനെ പണ്ടേ എനിക്കിഷ്റ്റമല്ല
മുകുന്ദന് ഒരു കളി കളിക്കുകയാണ്...
വീയെസ്സിനെപ്പറ്റി മുകുന്ദൻ പറഞ്ഞത് ഒരു സത്യമല്ലേ? അതൊരു തരംതാഴ്ത്തലായൊന്നും
എനിയ്ക്ക് തോന്നീല്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ