ഒക്ടോബർ 27.പ്രിയ കവി വയലാർ രാമവർമ്മയുടെ ചരമവാർഷിക ദിനം.
വയലാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ..!പുന്നപ്ര-വയലാർ സമരം കൊണ്ട് ഇതിഹാസഭൂമിയായി മാറിയ വയലാറിന്റെ മണ്ണിൽ ജനിച്ച്,പുരോഗമന പ്രസ്ഥാനങ്ങൾക്ക് തന്റെ കലാസൃഷ്ടികളിലൂടെ ഊർജ്ജം പകർന്നു നൽകിയ തികച്ചും ജനകീയനായ കവിയും ഗാന രചയിതാവുമായിരുന്നു അകാലത്തിൽ നമ്മിൽ നിന്നും വിടവാങ്ങിയ വയലാർ രാമവർമ്മ...മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് കാവ്യഭാവനകൾ കൊണ്ട് മനോഹാരിത ചാർത്തിയ വയലാറിന്റെ സിനിമാഗാനങ്ങൾ സംഗീതാസ്വാദകർ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്.വയലാർ-ദേവരാജൻ,വയലാർ-ബാബുരാജ് കൂട്ടുകെട്ടിൽ പിറന്ന ആ പാട്ടുകൾ മലയാളമണ്ണും മലയാളികളും ഉള്ള കാലത്തോളം നിലനിൽക്കും..!'എനിക്ക് മരണമില്ല' എന്ന് പാടിയ കവി ഒരു പുനർജ്ജന്മം ഉണ്ടാവുകയാണെങ്കിൽ അത് ഇവിടെ തന്നെയാവണം എന്ന് ആശിച്ചിരുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ