അന്ന്
അരി പുഴുങ്ങി
ഉപ്പും കൂട്ടി തിന്നുമ്പോള്‍,
ഒരു കാന്താരി മുളക് കൂടി കിട്ടിയാല്‍
ഊണ് കുശാലായി
എന്നാലിന്നോ?
നിറപറയരിച്ചോറും
പലതരം കറികളും പഴവും പപ്പടവും
പ്രഥമനും പാല്‍പ്പായസവും
മൃഷ്ടാന്നം കഴിഞ്ഞ്
വീശാനൊരു പെഗ്ഗ്
വിദേശിയും കൂടി കിട്ടിയാലേ
സദ്യ അടിപൊളിയാവൂ..!
2.നേതാവ്
അന്ന്
അണികളെ നയിക്കുന്നവന് നേതാവ്
മുറി ബീഡിയും കട്ടന്‍ ചായയും
മുഷിഞ്ഞ വേഷവും
കക്ഷത്തിലൊരു ഡയറിയും
ലക്ഷണങ്ങള്‍..!
എന്നാലിന്നോ?
അണികളെ ചതിയ്ക്കുന്നവന്‍ നേതാവ്..!
മണിമാളികയും പരിവാരങ്ങളും
എസി കാറും ലാപ്ടോപ്പും
പഞ്ചനക്ഷത്രങ്ങളില്‍ അന്തിയുറക്കവും
അടയാളങ്ങള്‍..!
3.പാട്ട്
അന്നത്തെ
പാട്ടിനെന്തോരിമ്പമായിരുന്നു!
കേട്ടാലും കേട്ടാലും മതിവരില്ല...
കായലരികത്ത് വലയെറിഞ്ഞപ്പോള്‍
വള കിലുക്കിയ സുന്ദരീ...............
ഇന്നത്തെ പാട്ടുകളോ?
അര്‍ത്ഥമില്ലാത്ത ജല്പ്പനങ്ങള്!
കേള്‍ക്കുന്ന മാത്രയില്‍ കാത് പൊത്തും
ഇഷ്ടമല്ലെടാ...എനിയ്ക്കിഷ്ടമല്ലെടാ.....
...........................................
3 അഭിപ്രായങ്ങൾ:
എത്ര വാസ്തവം
നല്ല ചിന്തകൾ
ആശംസകൾ
ഈ ഇന്നും ഒരു ‘അന്ന്’ ആകും. അപ്പോഴത്തെ ഇന്ന് എങ്ങിനെയായിരിക്കുമോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ