ഹരിശ്രീ കുറിയ്ക്കട്ടെ കുഞ്ഞേ നിന് നാവിന് തുമ്പില്‍
അറിവിന് തേന്‍ തുള്ളികാളാവോളം നുകരുവാന്‍!
സരസ്വതി വിളയാട്ടങ്ങളെന്നെന്നും നിലനില്ക്കാന്
സദയമുണ്ടാവണേ ദേവിതന്‍ കടാക്ഷങ്ങള്‍...
വിരല്തുന്പാലാദ്യക്ഷരിയെഴുതുകയറിവിന്റെ
വിളക്കായ് ജ്വലിയ്ക്കുവാനവസരമുണ്ടാകണം!
അമ്മേ മൂകാംബികേ,ഭാവിയിലറിവിന്റെ
അമൃതം നുകരുവാന്‍ കനിവേകണം തായേ...
കുടജാദ്രിയില്‍ വാഴുമമ്മതന് സവിധത്തില്‍
കുടികൊള്ളും ചൈതന്യത്താല്‍ നിന്നുള്ളം നിറയുമ്പോള്‍
അക്ഷരകുസുമങ്ങള്‍ മനസ്സില്‍ വിരിയിക്കാന്‍
തല്ക്ഷണമനുഗ്റഹം നല്കിടും ജഗദംബിക!
ജ്ഞാനസ്വരൂപിണി ദേവിതന്‍ സാന്നിദ്ധ്യത്തില്‍
ദശമിതന് തിരുനാളില്‍ കുഞ്ഞേ നിന് നാവിന് തുമ്പില്‍
ആദ്യാക്ഷരങ്ങള്‍ കുറിച്ചറിവിന് സോപാനത്തില്‍
വിദ്യാദേവിതന്‍ മുമ്പിലാനയിക്കട്ടെ നിന്നെ
സരസ്വതീമണ്ഡപത്തില്‍ ദിവ്യസംഗീതം കേള്‍പ്പൂ
സൌപര്ണികാതീര്ത്ഥമതേറ്റ് പാടീടുന്നൂ...
ആസുരതയെ വെല്ലാനംബികേ കനിയണം
തിന്മകള്ക്കെതിരെയായ് നമകള്‍ ജയിക്കണം!
2 അഭിപ്രായങ്ങൾ:
‘വിദ്യാരംഭ’ത്തിൽ പോലും അക്ഷരത്തെറ്റുകൾ. ശ്രദ്ധിക്കുമല്ലോ
അക്ഷരത്തെറ്റ് വന്നത് ടൈപ്പിങ്ങ് പിഴവ് കൊണ്ടാണ്.വിദ്യാരംഭം എന്ന് മംഗ്ലീഷിലെഴുതിയപ്പോളത് m വിട്ടുപോയി vidyaarabham എന്ന് തെറ്റായി ടൈപ്പ് ചെയ്ത് പോയതാണ്.സദയം ക്ഷമിക്കുക.തിരുത്തിയിട്ടുന്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ