2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഈസ്റര്‍ സ്തുതി

കാലിത്തൊഴുത്തില്‍ പിറന്നതീ ഭൂമിയില്‍
നേര്‍വഴി കാട്ടുവാനായിരുന്നൂ...
കാല്‍ വരിക്കുന്നില്‍ ജീവന്‍ വെടിഞ്ഞതും
കൂരിരുള്‍ മാറ്റുവാനായിരുന്നൂ...
ഒരുമെഴുതിരിപോലെരിഞ്ഞു തീരുമ്പോഴും
പാരിനു നല്കി നീ തൂവെളിച്ചം..!
കര്‍ത്താവേ,നിന്‍ കൃപാസാഗരമെപ്പൊഴും
ആര്‍ത്തലച്ചെത്തുന്നു ഹൃത്തടത്തില്‍..!
കുരിശില്‍ കിടന്നാടും നേരത്തും മര്‍ത്ത്യന്‍റെ
കുറ്റങ്ങളെല്ലാം പൊറുത്തു തന്നൂ...
ഓശാന പാടുമീ ചുണ്ടുകളില്‍ സ്തുതി
മലരുകളെന്നും വിരിഞ്ഞിടുമ്പോള്‍,
കാരുണ്യവാനായ ദൈവപുത്രാ, നിന്‍റെ
കനിവുകളെന്നില്‍ ചൊരിഞ്ഞിടേണം...

2 അഭിപ്രായങ്ങൾ:

ഷിജു പറഞ്ഞു...

മാഷേ കവിതകളെ ഒന്നും വിശകലനം നടത്താന്‍ അറിയില്ല എങ്കിലും ഈ സ്തുതിക്ക് അതിന്റേതായ ഒരു പവിത്രത തോന്നുന്നു.
മാഷിനും കുടുംബത്തിനും ഈസ്റ്റര്‍ ആശംസകള്‍....

അരങ്ങ്‌ പറഞ്ഞു...

ഹൃദയത്തെ തൊടുന്ന പ്രാര്‍ത്ഥന. കുരിശില്‍ ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യത്തില്‍ കിടന്നു മരിക്കുമ്പോഴും ശത്രുക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച്‌ ആ ദൈവത്തിന്‌ ആയിരം സ്തുതി. ഈ നല്ല ദിനത്തില്‍ ഇങ്ങനെ പാവനമായ വരികള്‍ എഴുതിയതിന്‌ അഭിനന്ദനങ്ങള്‍.... പ്രാര്‍ത്ഥനയോടെ ഈസ്റ്റര്‍ ആശംസകള്‍