2009, ഏപ്രിൽ 5, ഞായറാഴ്‌ച

ഒരു ജൂദാസ് കൂടി പിറക്കുന്നു...

ഈസ്റ്ററിന്‍റെ നാളുകള്‍ ഒരു കൊടും ചതിയുടെ
ഓര്‍മ്മക്കുറിപ്പുകള്‍ നിവര്‍ത്തുമ്പോള്‍,
കാല്‍വരിയിലെ മരക്കുരിശില്‍ മുറിവേറ്റ
മനുഷ്യപുത്രനെ നേരം പുലരും മുമ്പെ
പലവട്ടം തള്ളിപ്പറഞ്ഞവര്‍ അരങ്ങു തകര്‍ക്കുമ്പോള്‍,
ഒരു ജൂദാസ് കൂടി ജന്മമെടുക്കുന്നു..!
ഗാസയിലെ തെരുവോരങ്ങളില്‍, മദ്രസകളില്‍ ,
ആതുരാലയങ്ങളില്‍ ,ചിന്തിയ പിന്ചോമനകളുടെ
ചുടുചോരയില്‍ മുക്കിയ കൈകളെ തലോടുന്ന ജൂദാസിതാ
പിറന്നു വീണിരിക്കുന്നു..ഇവിടെ ഓംകാരത്തിന്റെ മണ്ണില്‍ ...
മാനിഷാദകള്‍ മന്ദ്രധ്വനിയുതിര്‍ത്ത നല്ല ഹൈമവതഭൂവില്‍
അശാന്തിയുടെ വിത്ത് വിതയ്ക്കാന്‍ അവന്‍ എത്തിയിരിക്കുന്നു..!!
അഭിശപ്തമായ ആ വരവ് തടയാന്‍ നമുക്കാവില്ലേ കൂട്ടരേ..?
സ്നേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടി
ഒലീവിലകള്‍ ചൂടി നമുക്കു കാത്തിരിക്കാം...
കര്‍ത്താവിന്റെ സ്നേഹ സ്പര്‍ശമേല്‍ക്കാന്‍
ഒരിക്കല്‍ കൂടി ...ഒരിക്കല്‍ കൂടി ...

3 അഭിപ്രായങ്ങൾ:

അല്‍ഭുത കുട്ടി പറഞ്ഞു...

ജൂദാസുമാരില്ലാത്ത നാടുകളുണ്ടോ ?

chithragupthan പറഞ്ഞു...

കിട്ടാനില്ലാത്തത്തുകൊണ്ടാണ് രാമായണത്തിന്റെ പ്രതികൾ ചുട്ടു കരിക്കാത്തത്.ഹും!

വായന പറഞ്ഞു...

ഈ യൂദാസിനെ ശശിതരൂരെന്നു ഞാന്‍ വിളിച്ചു പോകുന്നു... പല വിധ പലവക യൂദാസുമാരെ പിന്നെയും ഞാന്‍ കണ്ടപ്പോള്‍... ശശിതരൂരുമാത്രമല്ലെന്ന് ഞാന്‍ തിരുത്തി... തിരുത്തുകള്‍ പിന്നെയും ക്യു നില്‍ക്കുന്നതു കൊണ്ട്‌ വേഗം ഞാന്‍ നിര്‍ത്തി...