കഴിഞ്ഞ ദിവസങ്ങളില്‍ വിയന്നയില്‍ കൂടിയ ആണവ വിതരണ സംഘത്തിന്റെ(എന്‍എസ് ജി) ദ്വിദിന സമ്മേളനം തീരുമാനമാകാതെ പിരിഞ്ഞത് ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള മന്മോഹന് സര്‍ക്കാരിറെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഇതു സംബന്ധിച്ച് അമേരിക്ക അവതരിപ്പിച്ച കരടില്‍ ,ഇന്ത്യ വീണ്ടും ആണവ പരീക്ഷണം നടത്തിയാല്‍ എല്ലാ ആണവ ഇടപാടുകളും പിന്‍വലിക്കണമെന്ന ഭേദഗതി ഉള്‍പ്പെടുത്താഞ്ഞതിനാണ് യോഗം, തീരുമാനം സെപ്തംബര്‍ 4 ,5 തിയ്യതി കളിലേക്ക് മാറ്റിവെച്ചത്. എന്‍ എസ് ജിയുടെ 45 അംഗ രാജ്യങ്ങളില്‍ ഓസ്ട്രിയ,അയര്‍ലണ്ട് മുതലായ പകുതിയില്‍ അധികം രാജ്യങ്ങള്‍, ആണവ നിര്‍വ്യാപനത്തില്‍ ഇന്ത്യക്ക് ഇളവ് നല്‍കണമെന്ന അമേരിക്കന്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞു.ഇന്ത്യ സ്വയം പ്രഖ്യാപിച്ച ആണവ പരീക്ഷണ നിരോധനം സ്വീകാര്യമല്ലെന്നും, ആണവ പരീക്ഷണങ്ങള്‍ തടയുന്ന സി ടി ബിടിയില്‍ ഇന്ത്യ ഇതുവരെ ഒപ്പ് വെച്ചിട്ടില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.ഇതോടെ 123 കരാര്‍ ഇന്ത്യയുടെ ആണവ പരമാധികാരത്തിനു എതിരാണെന്ന ഇടതുപക്ഷമുള്‍പ്പെടെയുള്ള പ്രതിപക്ഷാരോപണം പൂര്‍ണ്ണമായും ശരി വെച്ചിരിക്കയാണ്.ഇന്ത്യയുടെ പരമാധികാരത്തെ കരാര്‍ ഒരു തരത്തിലും ബാധിക്കില്ലെന്ന സര്‍ക്കാരിറെ മുഖം മൂടി ഇതോടെ അഴിഞ്ഞു വീണിരിക്കുന്നു.ഹൈഡ് ആക്റ്റ് യു എസ് എ യ്ക്ക് മാത്രം ബാധകമായതാണെന്ന നുണയും പൊളിഞ്ഞിരിക്കുന്നു.വിദേശ കാര്യ സെക്റട്ടറി ശിവശന്കര മേനോനും ,പ്രാധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി ശ്യാം ശരണും വിയന്നയില്‍ നടത്തിയ ദൌത്യങ്ങള്‍ ഫലം കാണാതെ പോയത് കരാറിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കും.മന്മോഹന് സിങ്ങിന്റെയും ജോര്‍ജ് ബുഷിന്റെയും ഭരണ കാലത്തു തന്നെ കരാര്‍ പ്രാവര്‍ത്തിക മാക്കാനുള്ള പ്രതീക്ഷയ്ക്കും ഇതോടെ മങ്ങലേറ്റിരിയ്ക്കയാണ്.
2 അഭിപ്രായങ്ങൾ:
പ്രണബ് മുഖര്‍ജി പറഞ്ഞത് ഇന്ത്യ ഒരു കഴഞ്ചുപോലും വിട്ടുകൊടുക്കില്ല എന്നാണ്. 2005ല്‍ അമേരിക്ക ഇന്ത്യക്ക് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടായിരുന്നെന്നും ആ വാഗ്ദാനം പാലിക്കേണ്ടത് അമേരിക്കയാണെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു. ചെറിയ നിബന്ധനകള്‍ക്ക് വഴങ്ങി വലിയ സൌജന്യങ്ങള്‍ ഇന്ത്യ ചോദിക്കുന്നത് ശരിയല്ല എന്നാണത്രെ ഇപ്പോള്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പറയുന്നത്.
അമേരിക്കയുമായുള്ള അടിമക്കരാര്‍ അങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രി ഒപ്പിട്ടു കഴിഞ്ഞു. ഇനിയെന്ത്? പ്രതികരിക്കാതെയിരിക്കുവാനല്ല ഗാന്ധിജിയും ഭഗത് സിങ്ങുമൊക്കെ നമ്മെ പഠിപ്പിച്ചത്. ആണവക്കരാറിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ഇത് വരെ വന്ന ലേഖനങ്ങളും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണവക്കരാറിനെ കുറിച്ചും മറ്റും നടത്തിയ ഒരു ആധികാരിക പഠനത്തെക്കുറിച്ചുമൊക്കെ (in PDF) ഞാന്‍ ഇവിടെ. എഴുതിയിട്ടുണ്ട്. ദയവായി വന്ന വായിക്കുക. പ്രതികരിക്കുക ഈ അനീതിക്കെതിരെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ