2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ദുആ

ഇരു കൈയ്യുമുയര്‍ത്തി ഞാനിരക്കുന്നൂ ദുആയെന്നും,
പരലോകത്തലിവിന്‍റെ കണിക കാണ്മാന്‍..!
ഇഹലോക സുഖങ്ങളില്‍ മയങ്ങി ഞാന്‍ കഴിഞ്ഞപ്പോള്‍,
ഇലാഹിന്‍റെ വഴിയെല്ലാം മറന്നു പോയി ..!!
ദുര മൂത്ത മനസ്സിന്‍റെ അടിമയായ്
കഴിഞ്ഞപ്പോള്‍,
ദുനിയാവ് സ്ഥിരമെന്നു കരുതിപ്പോയി...!
പടച്ചോന്‍റെ നാള്‍വഴിയിലെഴുതിയ കണക്കുകള്‍
തിരുത്തുവാന്‍ കഴിയില്ലന്നറിയുന്നു ഞാന്‍..!
ഒരുപാട് ദുരിതത്തിന്‍ കടല്‍ താണ്ടി വരുന്നേരം,
കരകാണാന്‍ തുണയ്ക്കേണേ റഹീമായോനേ,
ഇരുകൈകളുയര്‍ത്തിക്കൊണ്ടിരക്കുന്നു ദുആ ഞങ്ങള്‍
പരലോകത്തലിവിന്‍റെ കണിക കാട്ട്...!!



1 അഭിപ്രായം:

Cm Shakeer പറഞ്ഞു...

പാട്ടിനെ പാട്ടായെടുക്കാതെ ഒരു വേള ചിന്തിക്കാന്‍ കഴിഞ്ഞാല്‍ ഒരു പാട് അര്‍ത്ഥതലങ്ങളുള്ള വരികള്‍..