2008, ഡിസംബർ 7, ഞായറാഴ്‌ച

ബലിപെരുന്നാള്‍

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...
ഖലീലിബ്രാഹീമിന്‍ ത്യാഗത്തിന്‍ സ്മരണയുമായ്
ബലിപെരുന്നാളിതാ വീണ്ടും വന്നൂ...
റബ്ബിന്‍റെ കല്പ്പനായാലോമനപ്പുത്രന്റെ
തലയറുത്തീടാനൊരുങിയപ്പോള്‍,
ആലം ഉടയോന്റെ അരുളപ്പാടുണ്ടായി
ആരംഭമോനേയറുത്തിടേണ്‍ടാ...
ഇബ്രാഹിം നബിതങ്ങളൊരാടിനെ ബലി നല്കി
ഇസ്മായീല്‍ പുത്രന് പകരമായി..!
വിശ്വാസികളെന്‍പാടും മക്കയിലേക്കണയുന്നൂ
ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍...
ഇസ്ലാമിന്‍ തേജസ്സായെന്നും തിളങ്ങിയ
ഇബ്രാഹിം നബിയോര്‍ക്ക് സ്തുതിയോതുന്നൂ..!
ലബ്ബൈക്ക മുഴങ്ങുന്നൂ കഅബാശരീഫിന്‍കല്‍
റബ്ബിന്‍റെ തിരുമുമ്പില്‍ കുമ്പിടുന്നൂ...
ഈദിന്റെ സന്ദേശം നേരായ ദീനിന്റെ
പാതയിലേക്ക് നയിച്ചിടുമ്പോള്‍
തക്ബീര്‍ ധ്വനികളുയരട്ടെ വാനോളം
തൌഹീദിന്‍ ശബ്ദം മുഴങ്ങീടട്ടെ..!







4 അഭിപ്രായങ്ങൾ:

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ബൂലോകര്‍ക്കെല്ലാം ബലിപെരുന്നാള്‍ ആശംസകള്‍

ചിന്തകന്‍ പറഞ്ഞു...

ഏവര്‍ക്കും ബലിപെരുന്നാളാശംസകള്‍.

Cm Shakeer പറഞ്ഞു...

ത്യാഗത്തിന്റെ ഭക്തിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആശംസകള്‍

യൂനുസ് വെളളികുളങ്ങര പറഞ്ഞു...

ഈ ബലിപെരുനാളിന്‌ സന്ദേശമായി മാല്‍ക്കം എക്‌സിനെ നമുക്ക്‌ ഓര്‍ക്കാം പുളളിക്കാരന്‍ ജയിലിലായിരിക്കുംബോള്‍ ഇസ്ലാം എന്ന പ്രകാശ ധാരയില്‍ ആകര്‍ഷ്ടനായി അദ്ദേഹം ഇസ്ലാമില്‍ ആകര്‍ഷ്ടമാകാന്‍ കാരണമാകട്ടെ " സൗദി അറേബ്യയിലെ മക്കത്തെ ഹറം പളളിയിലെ കാഴ്‌ചയാണ്‌ മാല്‍ക്കം എക്‌സിന്റെ (ചിന്തയില്‍)ഹൃദയത്തില്‍ പുത്തന്‍ ചിന്തകള്‍ ഉടലെടുക്കുകയും ചെയ്‌തു. തൊലിയുടെയും മുടിയുടെയും കണ്ണ്‌കളുടെയും നിറങ്ങള്‍ എന്തുമാകട്ടേ അവന്‍ എാത്‌ രാജ്യക്കാരനായി കോളളട്ടേ അറബിയോ അനറബിയോ ആയികൊളളട്ടേ എല്ലാവരും അവിടെ സമന്‍മാരാണ്‌ (എാക ദെവത്തിന്റെമുന്‍ബില്‍)

"കറുത്ത മനുഷ്യന്‌ വിശ്വസിക്കാന്‍ പറ്റുന്ന ഒരു മതത്തില്‍ ഞങ്ങള്‍ ചേര്‍ന്നു, കറുത്തദൈവമുളള മതമണ്‌ ഞങ്ങളുടെതെന്നും മാല്‍കം എക്‌സ്‌ ഇസ്ലാമിനെ പറ്റി പറയുന്നു.."

മാനവികതയുടെ നന്മയ്‌ക്ക്‌ വേണ്ടിതുനിഞ്ഞതും ആ കാഴ്‌ചയാണ്‌.......................

യൂറോപ്പിലെ വര്‍ണ വിവേചനം ഇന്ത്യയിലെ ജാതിസംബ്രദായം (സ്‌ത്രീകളുടെ മാറ്‌ മറക്കാന്‍ വേണ്ടിയുളള സമരം) ഭര്‍ത്താവ്‌ മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടിമരിക്കണം എന്നലെ ഭര്‍ത്താവിന്‌ ശാന്തി ലഭിക്കുകയുളളൂ എന്ന തത്വം വാണിരുന്ന ഇന്ത്യയില്‍ സ്‌ത്രീകളുടെ നേര്‍ക്ക്‌ നിന്ന്‌ കൊണ്ട്‌ അവരുടെ ശരിരം മറക്കാനുളള പര്‍ദ്ദ( ശരീരം മറയ്‌ക്കാനുളള വസ്‌ത്രം) നിഷ്‌കര്‍ഷിച്ചതും ഇസ്ലാമാണ്‌.

ഓര്‍ക്കുക ഒരു കാലത്ത്‌ അവകാശത്തിന്‌ വേണ്ടിയുളള പോരാട്ടം ഇന്ന്‌ ചാനലുകാര്‍(പരിഷ്‌ക്കാര വാദികള്‍) ഇസ്ലാമിനെതിരെ കൈ കടത്തുകയാണ്‌