വൃക്ഷികക്കാറ്റെന്തേയിക്കുറി വരാന്‍ മടിച്ചത്..?
തമിഴകത്തിന്‍ തടങ്ങള്‍ താണ്ടിയും,
കല്ലടിക്കോടന്‍ മലമടക്കുകളെ തഴുകിയും,
വള്ളുവനാടിന്‍ ഗതകാല സ്മരണകളുണര്‍ത്തിയും,
ഞങ്ങള്‍തന്‍ തനുവും മനസ്സും തണുപ്പിക്കാന്‍
എന്തെ?ഇക്കുറി വന്നില്ല നീ വൃക്ഷികക്കാറ്റേ...?
മരം കോച്ചുന്ന തണുപ്പിന്നെവിടെ..?
മഞ്ഞ് പെയ്യുന്ന രാവുകളും...
കുളിര്‍ കോരിയിടുന്ന പുലരികളില്‍
കരിയിലകൂട്ടി തീകാഞ്ഞതിന്നോര്‍മ്മകള്‍ മാത്രം..
ഗൃഹാതുരത്വത്തിന്‍ ബാക്കിപത്രം..!
മാന്പൂക്കള്‍ തന്‍ നറുമണവും,
അണ്ണാറക്കണ്ണനും വരാതെയായ്
തെളിനീരൊഴുകും കാട്ടുചോലകളില്‍
മാനത്തുകണ്ണികളെ പരതി നടന്നു ഞാന്‍
കാലവും ഭൂമിയും മാറി മറിഞ്ഞതും,
കനിവിന്നുറവള്‍ വറ്റി വരണ്ടതും,
കിട്ടാക്കനികള്ക്കായലയും പഥികന്റെ
മാറാപ്പ് തട്ടിത്തെറിപ്പിച്ചതും കണ്ടു ഞാന്‍..!
വൃക്ഷികക്കാറ്റേ,നീ വരാതിരുന്നതില്‍
പരിഭവമുള്ളിലൊതുക്കി നിര്‍ത്തട്ടെ ഞാന്‍...
2 അഭിപ്രായങ്ങൾ:
വൃശ്ചികക്കാറ്റിനെയാണോ ഉദ്ദേശിച്ചത്? മിനിഞ്ഞാന്നു മുതല്‍ ധനു മാസം തുടങ്ങി, അപ്പോള്‍ ധനുമാസക്കാറ്റെ എന്നുപാടാം, അല്ലേ?
ഇക്കുറീ കാറ്റ് വീശാതിരുന്നതിനെ കുറിച്ച് ധനുമാസത്തിലും പാടാമല്ലൊ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ