2008, ഡിസംബർ 16, ചൊവ്വാഴ്ച

സംവരണവിഷയത്തില്‍ സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത്?


കേരള സര്‍ക്കാര്‍ നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമായിരുന്ന ഒരു കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുവാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിച്ചിരിയ്ക്കയാണല്ലൊ.സംവരണക്വാട്ടയുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന ഇരുപത് ഒഴിവുകള്‍ കണക്കാക്കിയുള്ള നിയമനരീതി മാറ്റി മൊത്തം ഒഴിവുകളില്‍ 50:50 അനുപാതത്തില്‍ നിയമനം നടത്താനാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചത്‌.ഇതിനെ മറികടക്കാനാണ് ചെയര്‍മാനടക്കം നാലുപേരുടെ ഭിന്നഭിപ്രായ കുറിപ്പുകളുണ്ടായിട്ടും, സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുവാന്‍ ഇപ്പോള്‍ പി എസ് സി തീരുമാനിച്ചിരിക്കുന്നത്.സംവരണാനുകൂല്യത്തിനര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തികച്ചും പ്രതികൂലമായി ബാധിക്കുന്ന ഈതീരുമാനം എടുക്കാന്‍ ഏതാനും പി എസ് സി അംഗങ്ങളെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല .പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശപെട്ട സംവരണത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കാറുള്ള സംവരണ വിരുദ്ധലോബിയെ തൃപ്തിപീടുത്താനാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത് എന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?
കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിയ്ക്കുന്ന അനങ്ങാംപാറ നയവും ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ല.കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നയപരമായ തീരുമാനമെടുത്ത് പിന്നാക്ക സമുദായങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടാവാതിരുന്നത് സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നത് കൊണ്ടാണെന്ന് തോന്നുന്നു.മാത്രവുമല്ല ക്രീമിലയറിന്റെ പരിധി നാലര ലക്ഷം രൂപയായി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍,കേരളത്തിലും അതേ പരിധി ബാധകമാക്കുവാന്‍ ഇതിനായി നിയമിച്ച ജസ്റീസ് രാജേന്ദ്രബാബു കമ്മീഷന്‍ ശുപാര്‍ശ നല്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും, സര്‍ക്കാന്‍ തീരുമാനം വൈകിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?ഏതായാലും വൈകിയ വേളയിലെങ്കിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെന്കില്‍ അത് നീതികേട്‌ മാത്രമായിരിക്കും.

1 അഭിപ്രായം:

chithrakaran ചിത്രകാരന്‍ പറഞ്ഞു...

കേരളത്തില്‍ ഏതു മുന്നണി ഭരിച്ചാലും ഇതുവരെ
നായരു ഭരണമേ ഉണ്ടായിട്ടുള്ളു.
നായര്‍ ജാതിയതയുടെ വിഴുപ്പുചുമക്കാതിരിക്കാന്‍
ഒരു മുന്നണിക്കും തത്വശാസ്ത്രത്തിനും കഴിയുന്നില്ല.
തിരഞ്ഞടുക്കപ്പെടുന്നവരും,സര്‍ക്കാറുദ്ധ്യോഗസ്തരും മുക്കാല്പങ്കും എന്നും നായരായിരിക്കും.
നാട്ടുനടപ്പിന്റെ പ്രശ്നങ്ങള്‍...!!!
അതുതന്നെ കാരണം.