2008, ഡിസംബർ 20, ശനിയാഴ്‌ച

മദ്യകേരളം

കേരളത്തില്‍ ഒരു ആഘോഷക്കാലം കൂടി സമാഗതമായി.ക്രിസ്മസ്-നവവല്സരാഘോഷങ്ങളെ വരവേല്‍ക്കാന്‍ നാടും നഗരങ്ങളും ഒരുങ്ങുകയാണ്.ഒപ്പം കുടിയന്മാരുടെ വസന്തകാലവും വരവായി.ഓണം,വിഷു,ക്രിസ്മസ്,പുതുവല്‍സരം എന്നിവ മാത്രമല്ല ഈദാഘോഷങ്ങളും വിവാഹം മുതലായ മംഗളകര്‍മ്മങ്ങള്‍ പോലും കുടിച്ച് കൂത്താടാനുള്ളതാണെന്ന് മാലയാളി സമൂഹം മനസ്സില്‍ കരുതുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയം ചെയ്യുന്നു .കഴിഞ്ഞ ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്ത്ത(മുടിച്ച )മദ്യത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പത്രങ്ങളില്‍ വന്നത് നാമെല്ലാം വായ്ച്ചതാണ്.കുടിയുടെ കാര്യത്തില്‍ മറ്റുചില വിഷയങ്ങളിലെന്നപോലെ കേരളമാണ് ഒന്നാം സ്ഥാനത്ത് എന്നാണു പറയപ്പെടുന്നത്‌.മഹാത്മജിയുടെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സഹന സമരങ്ങളില്‍ മുഖ്യ പങ്ക് കള്ളുഷാപ്പ് പിക്കറ്റിങ്ങിനുണ്ടായിരുന്നു, കേരളത്തില്‍.എന്നാല്‍ ഇന്നാകട്ടെ മദ്യവര്‍ജ്ജന പ്രസ്ഥാനങ്ങള്‍ നിര്‍ജ്ജീവമാണ് താനുംകേരളത്തിലെ ഗാന്ധിശിഷ്യനായ ഒരു മുന്‍മുഖ്യമന്ത്രി അധികാരമേറ്റു അധികം താമസിയാതെ ഒരു മെട്രോ നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ വച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി മദ്യസല്‍ക്കാരം നടത്തിയത് അന്ന് വിവാദമായിരുന്നു .ഇക്കാര്യത്തില്‍ മുന്മുഖ്യമന്ത്രി എ. കെ.ആന്റണിയെ അനുമോദിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.അദ്ദേഹമാണ് ധീരമായ നടപടിയിലൂടെ ചാരായ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഒരു പോംവഴിയല്ലെന്കില്‍ കൂടി ശക്തമായ ബോധവല്‍ക്കരണവും മറ്റും നടത്തി, മദ്യനിരോധനവും കേരളത്തില്‍ പരീക്ഷിച്ചു നോക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങേണ്ടതാണ്.മദ്യമാഫിയകളും രാഷ്ട്രീയക്കാരും തമ്മില്‍ നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന അവിഹിതബന്ധം ഇത്തരമൊരു നീക്കത്തിന് തടസ്സമാണെന്കിലും മദ്യപാനം കൊണ്ടു തരിപ്പണമായിതീര്‍ന്ന ,എണ്ണിയാലൊടുങ്ങാത്ത കുടുംബങ്ങളെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ അത് സഹായകമാവുക തന്നെ ചെയ്യും.

4 അഭിപ്രായങ്ങൾ:

chithrakaran ചിത്രകാരന്‍ പറഞ്ഞു...

കേരളീയന്‍ ലോകത്തേ ഏറ്റവും വലിയ മദ്യഭോഗിയാകുന്നത് മദ്യത്തിന്റെ കുഴപ്പംകൊണ്ടല്ലല്ലോ സുഹൃത്തെ.

മദ്യം ആരേയും നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നില്ല.

മറിച്ച് സാമൂഹ്യപ്രശ്നങ്ങളുടെ അടിയൊഴുക്കുകള്‍
കാണാതെ നാം മദ്യത്തെ കുറ്റം പറഞ്ഞ് കാലം തീര്‍ക്കുന്നത് കുറ്റകരമാണ്.

കേരളത്തിലെ പുരുഷന്മാരുടെ ആണത്തമില്ലായ്മയും, സ്ത്രീകളുടെ ഉപഭോഗ സംസ്കാരത്തോടുള്ള പ്രതിപത്തിയും സ്നേഹശൂന്യതുമാണ് മദ്യപാന വര്‍ദ്ധനയുടെ പ്രധാന കാരണങ്ങള്‍.

പിന്നെ, കുടിക്കുന്നത് ഒരു പുരോഗമനത്തിന്റെ ഫാഷനായും ഇപ്പോള്‍ കണക്കാക്കപ്പെടുന്നുണ്ട്.
അധര്‍മ്മം സദാചാരമാകുംബോള്‍ ഇതിനെയൊന്നും ഇല്ലാതാക്കാനാകില്ല.
ധര്‍മ്മത്തെ കണ്ടെത്തുക മാത്രമേ വഴിയുള്ളു.

sreeNu Lah പറഞ്ഞു...

നിരോധനം ഒന്നിനും ഒരു പോംവഴിയല്ല. മദ്യം നിരോധിച്ചപ്പോള്‍ 3 ഷാപ്പ് എന്നുള്ളത് 30 അനധികൃത ഷാപ്പുകളായി എന്നെ ഉള്ളു.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

:)
വിഷ പാനം ..... വിഷമ പാനം.... ഹാ കഷ്ടം...
വേദനയുടെ ദേവന്റെ ജന്മദിനം മദ്യമില്ലാതെയോ? ഛെ.. തെന്താത് ....

കുഞ്ഞമ്മദ് പറഞ്ഞു...

വാല്ക്കഷണം
ക്രിസ്മസ്ദിനത്തിലും തലേനാളും കേരളം കുടിച്ചത് 41 കോടി രൂപ യുടെ മദ്യം...ഭേഷ്..കേരളം വളരുന്നൂ..പശ്ചിമഘട്ടങ്ങളെ...