2008, ഡിസംബർ 14, ഞായറാഴ്‌ച

മരതകദ്വീപ്

നടുക്കടലിലൊരു നൌകയിലൊഴുകുകയായ്
കര കാണാക്കടലില്‍ഞാനലയുന്പോള്‍,
അനന്തമീയലയാഴിയിലൊരു തുരുത്തെങ്കിലും
കാണുവാന്‍ കൊതിക്കുകയായ്...
ഇരുള്‍ മൂടിയോരെന്‍ മനസ്സിന്റെ
ജാലകങ്ങള്‍ ഞാന്‍ മലര്‍ക്കെ തുറക്കവേ,
മരതകദ്വീപില്‍ ചെന്നണയുമ്പോള്‍...
കടല്‍പക്ഷികള്‍ ചേക്കേറാനെത്തുമീ
ദ്വീപിലെയേകാന്തമാം കോണില്‍ ഞാനെന്നും
ഏകാനായിരിക്കുമ്പോള്‍ കൂട്ടിനായെനിക്കെന്നും
എന്റെ മൌനദുഃഖങ്ങളും നഷ്ടസ്വപ്നങ്ങളും മാത്രം..!
ഒരു സ്വാന്തനത്തിന്റെ തൂവല്‍സ്പര്ശത്തിനായ്
ആരെയോ കാത്തിട്ടിരിപ്പാണീ മരതകദ്വീപില്‍ ഞാന്‍...
വരുമാരെന്കിലുമൊരുനാളന്നെനിക്ക് മോചനം
ഈ ഏകാന്തതയുടെ തുരുത്തില്‍ നിന്നും,
വിട പറഞ്ഞെത്തും ഞാനാള്‍ക്കൂട്ടത്തില്‍
അന്നെന്നെപ്പുണരുക സ്നേഹവായ്പ്പോടെ
സ്വീകരിക്കുകയെന്നെ സദയം സഹജരേ...



2 അഭിപ്രായങ്ങൾ:

chithrakaran ചിത്രകാരന്‍ പറഞ്ഞു...

സ്വപ്നങ്ങളുടെ മരതക ദ്വീപായിരിക്കുമോ ?
എങ്കില്‍ അവിടെനിന്നും പുറത്തുവരുംബോള്‍
നമുക്കു കാണാം :)

Areekkodan | അരീക്കോടന്‍ പറഞ്ഞു...

):