2008, മേയ് 31, ശനിയാഴ്‌ച

അപരിചിതയായ പെണ്‍കുട്ടി

അപരിചിതയായ ഒരു പെണ്‍കുട്ടി
എന്റെ കണ്മുന്നില്‍ വന്നുനിന്നൂ...
ഈ തെരുവിലിതുവരെ ഞാനവളെ കണ്ടിട്ടില്ല
കാഴ്ചയില്‍ തമിഴത്തിയാണെന്ന് തോന്നും
ഏതോ നാടോടി കൂട്ടത്തില്‍ നിന്നും
കൂട്ടം തെറ്റി വന്നവളാണോ ഇവള്‍ ?
എണ്ണമയമില്ലാത്ത മുടി നെറ്റിയില്‍
ഊര്‍ന്നു വീണിരിക്കുന്നൂ...
ആ മുഖത്തെ ദൈന്യ ഭാവം
അനാഥത്വംവിളിച്ചോതുന്നൂ...
വാടിയ ജമന്തി പൂക്കള്‍ അവള്‍
മുടിയില്‍ ചൂടിയിരിക്കുന്നൂ..
ഒരുനാളാവളീതെരുവില്‍ നിന്നും
അപ്രത്യക്ഷയാകും...അന്നുവരെ
അന്നുവരെ മാത്രം!ആ പെണ്‍കുട്ടിയും
അവളുടെ ദൈന്യ ഭാവവും
എന്നില്‍ പച്ച പിടിച്ചു നില്ക്കും...!!

എന്‍റെ വീടൊരു പഴയ വീട്

എന്‍റെ വീടൊരു പഴയ വീട്
കാറ്റും വെളിച്ചവും എത്തി നോക്കാത്തൊരു
പഴയൊരു വീടാണെന്‍റെ വീട്...
തെക്കിനിയും, പടിഞ്ഞാറ്റയും,
നാലുകെട്ടും, നടുമുറ്റവും, ആമ്പല്‍ക്കുളവും
പണ്ടത്തെ പ്രതാപത്തിന്നടയാളങ്ങള്‍ ...
കാലമീ വീടിനെ മാറ്റിമറിച്ചു..
ഇരുട്ടിന്‍ കുഞ്ഞോമനകള്‍ കണ്ണ് പൊത്തി -
ക്കളിക്കുമീ ഇടനാഴികളില്‍
മുത്തശ്ശിയുടെ കാച്ചെണ്ണയുടേയും
കൊഴന്‍പിന്‍റെയും മിശ്ര ഗന്ധം ...
തൊടിയില്‍ തൊട്ടാവാടിയും, തുളസി ചെടിയും,
വിടരും നന്ത്യാര്‍ വട്ടവും, തുന്പ പ്പൂവും ..
തുന്പികളൂഞ്ഞാലാടും വള്ളിക്കുടിലും
എല്ലാമെന്നാവാസത്തിന്‍ നേര്‍ക്കാഴ്ചകള്‍ ...
എന്നുമെന്നുമോര്മ്മിയ്ക്കുവാന്‍
മയില്‍പ്പീലി പോലെയെന്‍ മനസ്സില്‍ തെളിയും
പോയകാലത്തിന്‍ ഓര്മ്മകളെന്നും ..
ഈ വീടും തൊടിയും,കിളികള്‍ താന്‍ കളകൂജനവും
വിട്ട്‌ പിരിയുവാന്‍ കഴിയില്ലൊരു നാളും...!

2008, മേയ് 30, വെള്ളിയാഴ്‌ച

കര്‍ണാടക ഫലം കപട മതേതരത്വത്തിനും അവസരവാദ രാഷ്ട്റീയത്തിനുമെതിരെയുള്ള താക്കീത്

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ സത്യ പ്രതിജ്ഞ ചെയ്തിരിക്കുന്നു .ഇപ്പോഴെന്കിലും പരാജയകാരണങ്ങള്‍ വിലയിരുത്തുന്നതിനോ തെറ്റുകള്‍ തിരുത്തുന്നതിനോ കോണ്ഗ്രസ് തുനിഞ്ഞു കാണുന്നില്ല.തികഞ്ഞ ഹിന്ദുത്വ അജണ്ട യുമായി തെരഞ്ഞെടുപ്പ് ഗോധയില്‍ ഇറങ്ങിയ ബിജെപി യ്ക്ക് കേവല ഭൂരിപക്ഷത്ത്തിനടുത്ത് സീറ്റുകള്‍ കിട്ടുകയും, സ്വതതന്ത്രന്മാരെ തങ്ങളുടെ പക്ഷത്തെത്തിക്കുകയും,ഭൂരിപക്ഷം തട്ടിക്കൂട്ടി മന്ത്രിസഭ അധികാര മേല്ക്കുകയും ചെയ്തിരിക്കുന്നു.മതേതര കക്ഷികളെ ഭരണത്തില്‍ ഏറ്റിയ പാരമ്പര്യ മുള്ള ഒരുസംസ്ഥാനം ഒരു വര്‍ഗീയ പാര്‍ട്ടിയെ എങ്ങിനെ സ്വീകരിച്ചു വെന്നത് പരിശോധിക്കേണ്ടതാണ്.ദേവഗൌഡയുടേയും മക്കളുടെയും അധികാര ക്കൊതിയും അവസര വാദ നിലപാടുകളും ബിജെപി യുടെ വിജയത്തിനു ആക്കം കൂട്ടിയെന്നത് ശരി തന്നെ .എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്ട്ടി യെന്നു ഊറ്റം കൊള്ളുന്ന കോണ്ഗ്രസ് സമീപ കലങ്ങളില്‍ സ്വീകരിച്ചു വരുന്ന മൃദു ഹിന്ദുത്വ സമീപനങ്ങള്‍
ഉത്തര പ്രദേശിലും ഗുജറാത്തിലു മേന്നപോലെ ന്യൂന പക്ഷങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റുകയാണ് ചെയ്തത് .കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ജീവിതം നരക തുല്യ മായ ഒരുവലിയ വിഭാഗം ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുക തന്നേ ചെയ്തു .തങ്ങളുടെത് കപട മതേതരത്വ മല്ലെന്നും തെറ്റായ സാമ്പത്തിക നയങ്ങള്‍ തിരുത്തി, വിലക്കയറ്റം പോലെയുള്ള പ്രയാസങ്ങളില്‍ നിന്നു ജനനങ്ങളെ കര കയറ്റുമെന്ന് തെളിയിക്കാന്‍ കഴിയുന്നില്ലെന്കില്‍ കോണ്ഗ്രസിന്‍റെ തെരഞ്ഞെടുപ്പു തോല്‍വികള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും .

2008, മേയ് 29, വ്യാഴാഴ്‌ച

കരുണാകരന്‍റെ പുകഞ്ഞകൊള്ളി പ്രയോഗം

ആര്യാടന്‍ -ലീഗ് തര്‍ക്കത്തെ കുറിച്ചു പത്രലേഖകര്‍ അഭിപ്രായം ചോദിച്ചപ്പോള്‍ കെ.കരുണാകരന്‍റെ മറുപടി പെട്ടെന്നായിരുന്നു .പുകഞ്ഞ കൊള്ളി പുറത്ത് .അത് കുറച്ചുകൂടി പുകഞ്ഞു കൊണ്ടിരിക്കട്ടെ . പുകഞ്ഞ കൊള്ളി എന്ന് കരുണാകരന്‍ ഉദ്ദേശിച്ചത് ആര്യാടനെ യല്ലാതെ മറ്റാരെയാണ്?എന്നാല്‍ ആര്യാടനെയല്ല താനുദ്ദേശിച്ചതെന്ന്
പറഞ്ഞു കരുണാകരന്‍ തടി തപ്പിയെന്കിലും,കരുണാകരന് അങ്ങിനെ പറയാനുള്ള എന്ത് ധാര്‍മ്മികത യാണുള്ളതെന്ന് മനസ്സിലാകുന്നില്ല .സ്വന്തം മകള്‍ക്കും മകനും സ്ഥാനങ്ങള്‍ നേടിക്കുടുക്കുന്നതിനു കോണ്‍ഗ്റസ്സില്‍ കലാപമുണ്ടാക്കി, പുറത്ത് പോയി ഗതി പിടിക്കാതായപ്പോള്‍ തറവാട്ടില്‍ തിരിച്ചെത്തി കാരണവര്‍ ചമയ്മ്പോള്‍
രാഷ്ട്രീയ തമാശ യായിട്ടെ കാണാന്‍ കഴിയൂ.എക്കാലവും കോണ്‍ഗ്രസില്‍ ഉറച്ചുനിന്നു പോരാടിയ ആര്യാടനെ പോലുള്ളവര്‍ക്കുനെരെ വാളോങ്ങുന്‍പോള്‍ പഴയ കാര്യങ്ങള്‍ ഒര്മിക്കുന്നത് എല്ലാവര്ക്കും നല്ലതാണ് .




2008, മേയ് 26, തിങ്കളാഴ്‌ച

തര്‍ക്കുത്തരം

തര്‍ക്കുത്തരം പറയുവാന്‍ കേമനാണയാള്‍ പക്ഷെ,
വാദിച്ചു ജയിച്ചിട്ടില്ലാരോടുമിന്നേവരെ ...
ചൊട്ടയില്‍ തുടങ്ങിയ ശീലമാണായാള്‍ക്കിതു
മാറ്റാനും കഴിയില്ല ചുടലക്കളം വരെ ...
ആരോടുമെല്ലായ്പ്പോഴും തര്‍ക്കിക്കും വിഷയങ്ങള്‍
എതുമാവട്ടെ ജയം നിര്‍ബന്ധ മല്ലങ്ങോര്‍ക്കെന്നും ...
സൂര്യന് താഴെയുള്ള വിജ്ഞാന മെല്ലാം തന്‍റെ
വിരല്‍ തുന്‍പിലാണെന്നിയാള്‍ മിഥ്യാഭിമാനം കൊള്ളും.!
വിദ്വാന്‍റെ വേഷം കെട്ടി നടക്കാറുണ്‍ടെല്ലായ്പ്പോഴും
ഉദ്ധണ്ഡനെന്ന ഭാവ മെപ്പോഴുംമുഖത്തുണ്‍ട്
ഒരുനാളൊരു മദ്ധ്യാഹ്നത്തില്‍ എന്തൊരു ചൂടാണെന്ന്
ചങ്ങാതി പറഞ്ഞപ്പോള്‍ തര്‍ക്കുത്തര ക്കാരന്‍ ചൊല്ലി
നട്ടുച്ചയോ താങ്കള്‍ വിഡ്ഢിത്തം പറയല്ലേ ....
പാതിരാ വായില്ലയോ ?മേലാകെ കുളിരുന്നൂ ...
ഇതുപോല്‍ തര്‍ക്കുത്തരം പറഞ്ഞു നടക്കുന്ന
വിരുതനായൊരുവനെന്‍ നാട്ടിലും വിലസുന്നൂ ...

2008, മേയ് 25, ഞായറാഴ്‌ച

സിദ്ധന്‍

സിദ്ധനൊരാള്‍ വന്നിട്ടുന്‍ടെന്‍ ഗ്രാമത്തിലടുത്ത നാള്‍
ബുദ്ധി ജീവികള്‍ പോലും കൈ കൂപ്പി വണങ്ങുന്നൂ...!
പൂര്‍വ്വാശ്റമത്തിലിയാളിറച്ചിക്കടക്കാരന്‍
കര്‍മ്മ ബന്ധങ്ങള്‍ തീര്‍ത്തിട്ടലഞ്ഞു നടന്നവന്‍ ..!
പല നാള്‍ കഴിഞ്ഞിട്ടു മടങ്ങിയെത്തി ഭാവി
ഫലങ്ങള്‍ പ്രവചിച്ചു,ജനങ്ങള്‍ ചുറ്റും കൂടി ...
ഒറ്റമൂലികയായി മാറാത്ത രോഗങ്ങള്‍ക്ക്‌
പച്ച വെള്ളത്തില്‍ മന്ത്രം ജപിച്ചു നല്‍കീടുന്നൂ ...
പൊന്നായും പണമായും ദക്ഷിണ കൊടുത്തിട്ട്
കന്നാസിലത് നിറച്ചാളുകള്‍ പിരിയുന്നൂ ...
അയല്‍ നാട്ടിലുമെത്തി സിദ്ധന്‍റെ പെരുമകള്‍
ആളുകള്‍ പെരുകുന്നൂ സിദ്ധന്‍റെ സവിധത്തില്‍ ..
ഒരുനാളോണം കേറാ മൂലയായിരുന്നേടം
തിരക്കായ്,ബസ് റുട്ടായി ,ചെറു പട്ടണമായി ...
റിയലെസ്റ്റേറ്റ്ഏജന്‍റുമാര്‍ സിദ്ധനെ തെരെഞ്ഞെത്തി
ഭൂമികള്‍ വാങ്ങി കൂട്ടിയല്‍ഗ്രാമങ്ങളില്‍ പോലും ...
മലയാളി യെല്ലാറ്റിനും മുന്നിലെന്നത് വെറും
മിഥ്യയോ പെരുപ്പിച്ച നുണതന്‍ കൂമ്പാരമോ ?
അന്ധ വിശ്വാസങ്ങള്‍ക്കൊട്ടും കുറവില്ലിന്നീ നാട്ടില്‍
ഭ്രാന്താലയമായ് വീണ്ടും മാറുമോ? പറയുവിന്‍...

2008, മേയ് 22, വ്യാഴാഴ്‌ച

കുറ്റിയാടിപ്പുഴ ഒഴുകുന്നൂ....

കുറ്റിയാടിപ്പുഴ ഒഴുകുന്നൂ ശാലീന സുന്ദരിയായ് ...
കുട്ടിത്തം മാറാത്തൊരു പെണ്‍കിടാവിനെപ്പോല്‍ !
കിഴക്കന്‍ മലമടക്കുകളിലെവിടെയോ ഒരു നീര്‍ചാലായുത്ഭവിച്ചു,
അഴകേറും പുഴയായൊഴുകുന്നൂ കുണുങ്ങി കുണുങ്ങി ...
അഴിമുഖം തേടി പോകുന്നൂ തീരം തഴുകിയും
ജല മര്‍മ്മരമുതിര്‍ത്തും മനസ്സില്‍ കുളിര്‍ കോരിയിടാന്‍
കാവിലും പാറയിലെ നിബിഡവനങ്ങളില്‍
കളകളാരവം കേള്‍ക്കുന്നില്ലേ ?
അവള്‍ പുറപ്പെടുകയാണ് അറബിക്കടലിന്‍റെ മടിത്തട്ടിലേക്ക് ...
വഴിയോര കാഴ്ചകള്‍ കണ്ടും പൂക്കളോടും കിളികളോടും കുശലം പറഞ്ഞും
പുഴയൊഴുകുന്നൂ ...കുറ്റിയാടി പുഴ ഒഴുകുന്നൂ ...
അഴിമുഖം പുല്‍കാന്‍ നാണം കുണുങ്ങി യായൊരു വന കന്യക യെപ്പോലെ ...!
കരിങ്ങാറ്റി മലയില്‍ അരുണ കിരണങ്ങള്‍ പ്രഭ ചൊരിയുംപോള്‍
വെറ്റില വല്ലങ്ങള്‍ തലയിലേറ്റി കര്‍ഷകര്‍ വരവായ്
കുറ്റിയാടി ചന്തയിലേക്ക് ...വയനാടന്‍ കുന്നുകളില്‍
തല ചായ്ച്ചുറങ്ങിയ ഗ്രാമമിപ്പോള്‍ ഉറക്കമുണരുകയായ് ..
തെങ്ങോലകള്‍ നാമം ജപിക്കുന്ന (ദിഖ്റ് ചൊല്ലുന്ന )
വിശാലമായ തെങ്ങിന്‍ തോപ്പുകള്‍ കുറ്റിയാടിക്ക് മാത്രം സ്വന്തം !
തച്ചോളി പാട്ടിന്‍റെ താളലയത്തില്‍ കടത്തനാടന്‍ വീര ഗാഥകള്‍
പെയ്തിറങ്ങിയ വയലേലകള്‍ ഇന്നു കോണ്‍ക്റീറ്റ് കാടുകളായ്.....!
നമുക്കു നഷ്ടമായത് കാര്ഷിക സംസ്കാര പൈത്രികമോ ?
വേളം,ചേരാപുരവും വലകെട്ടും പിന്നിട്ട്
പാലേരിയും കടിയങ്ങാടും പെരുവണ്ണാമൂഴിയും
താണ്ടിയെത്തും കുറ്റിയാടി പുഴക്കെന്‍റെ നമോവാകം....

2008, മേയ് 21, ബുധനാഴ്‌ച

എന്‍റെ പേരാമ്പ്ര

മാറി പോയിരിക്കുന്നു ...വല്ലാതെ മാറി പോയിരിക്കുന്നു ...
മലയോര ഗ്രാമത്തിലെ ഈ ചെറു പട്ടണം
പഴമക്കാര്‍ അങ്ങാടിപറന്‍പെന്നു വിളിച്ചു
ഇന്നും ചിലരങ്ങിനെ തന്നെ വിളിക്കുന്നു ...
ഞായറാഴ്ച കളിലെ ആഴ്ച ചന്തകളില്‍
അവര്‍ ഒത്തുകൂടി കോഴികളെയുംപിന്നെ വെള്ളരിക്കയും,മലഞ്ചരക്കും
ചുമടേറ്റി കൊണ്ടുവന്നു, അരിയുംഉണക്കമീനും, പലചരക്കും വാങ്ങാന്‍
ചന്ത പറമ്പില്‍ കച്ചവടം പൊടിപൂരം ....
അര നൂറ്റാണ്ടു കള്‍ക്ക് മുന്പുവിടെ സ്കൂള്‍ വിദ്യാര്ത്ഥി യായിരുന്നപ്പോള്‍
ഏതാനും ഓല മേഞ്ഞ കെട്ടിടങ്ങള്‍ മാത്രം
കുടിയേറ്റ കര്‍ഷകര്‍ വന്നതില്‍ പിന്നെ ബഹുനില കെട്ടിടങ്ങള്‍ ഏറെ ഉണ്ടായി
അന്നും ഇന്നും കുഞ്ഞിക്കണ്ണേട്ടന്‍റെ ചായക്കടയുണ്ട്
വെടിയേറ്റു മരിച്ച രക്തസാക്ഷി സഖാവ് കെ.ചോയിയുടെ സഹോദരന്‍റെ കട..
കടയില്‍ എപ്പോഴും തിരക്കുതന്നെ ആളൊഴിഞ്ഞ നേരമില്ല ...
സഖാക്കള്‍ കോരേട്ടനും കണ്ണന്‍ മാസ്റ്ററും ഈ ഗ്രാമത്തിനെ
ചുവപ്പണിയിപ്പിച്ചവര്‍, കെ.ടി.യും ഡോക്ടര്‍ കെ.ജി.അടിയോടിയും
ഈ പട്ടണത്തിന്റെ നായകത്വം വഹിച്ചവര്‍ ...
കൈതക്കല്‍ മുതല്‍ കല്ലോട് വരെ ഇന്നീ പട്ടണം വലുതായിരിക്കുന്നു ..
പണ്ടു നടുക്കണ്ടി ക്കാരുടെ ഏതാനും കടകള്‍, കിഴക്ക് പുളിയിന്റെചോട്ടില്‍
എന്‍ .വി .മോട്ടോര്‍സ്കാരുടെ ബസ്സ് ഷെഡ്ഡും മാത്രം ...
പേരാന്പ്റ യുടെ പഴയ ചിത്രം ഇപ്പോഴും മനസ്സില്‍ തെളിയുന്നു .. !
ഗോശാലക്കല്‍ തമ്പായിയുടെ നാലുകെട്ടും നടുമുറ്റവും
പഴയ പ്രതാപത്തിന്‍ ഓര്‍മ്മചെപ്പുകള്‍ ...
ഗ്രാന്‍ഡ്‌ ഹൌസിലെ വര്‍ണ്ണ വസ്ത്റങ്ങള്‍
പുതിയ പ്രൌഡിയുടെ നേര്‍കാഴ്ചകള്‍ ....
തൊട്ടടുത്ത നൊച്ചാട് ഗ്രാമത്തില്‍ അധ്യാപകനായപ്പോഴും ഞാനീ പട്ടണത്തിന്റെ കൂടെയുണ്ട്
വേര്‍പിരിയാത്ത ചങ്ങാതിയെപ്പോലെ .....
ഇപ്പോള്‍, വിശ്രമ ജീവിതത്തിനിടയിലും ഞാനെങ്ങും പോയിട്ടില്ല ...

2008, മേയ് 20, ചൊവ്വാഴ്ച

മറുകണ്ടം ചാടാന്‍ സമയമായി ....!

പതിവു പോലെ വലതു കമ്മ്യൂണിസ്റ്റ് കാര്‍ക്ക് ഇടതു മുന്നണിയില്‍ നിന്നും വലതു മുന്നണിയിലേക്ക് മറുകണ്ടം ചാടാന്‍ സമയമായിരിക്കുന്നു .സി .പി .ഐ .നേതാക്കള്‍ രണ്ടും കല്പിച്ചു ഒരുങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ് കടുത്ത സി .പി .എം വിരുദ്ധനായ ഇസ്മായിലിന്റെ എട്ടുകാലി മമ്മുഞ്ഞി പ്രയോഗം .അറുപത്തിയേഴ് മുതല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണിസര്‍ക്കാരുകളെ വിരുദ്ധരുമായി ചേര്ന്നു അട്ടിമറിച്ച പാരമ്പര്യ മാണ് കേരളത്തിലെ വലതു കമ്മ്യൂണിസ്റ്റ് കാര്‍ക്കുള്ളത് .ഇപ്പോള്‍ ഭക്ഷിയ സുരക്ഷ പദ്ധതി യുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം ഇടതുമുന്നണി യെ വല്ലാത്ത പ്രതിസന്ധിയില്‍ എത്തി ച്ച്ചിരിക്കുന്നു .മന്ത്രി സഭക്കകത്തോ മുന്നണി യോഗങ്ങളിലോ ഉഭയ കക്ഷി യോഗങ്ങളിലോ ചര്ച്ച
ചെയ്തു തീരുമാനമാകാതെ മുന്നണിയുടെ നിലനില്‍പ്പിനെ തന്നെ ബാധി ക്കുന്ന തലത്തിലേക്ക് പ്രശ്നം വളര്‍ന്നിരിക്കുന്നു .വലുതുകാര്‍ അവരുടെ പാട്ടിനു പോട്ടെ എന്ന് സി.പി .എം നേതൃത്വം തീരുമാനിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ രക്ഷപ്പെടും .

ചെറിയ മല്‍സ്യങ്ങള്‍

ആള്‍ദൈവങ്ങളിലെ ചില ചെറിയ മല്‍സ്യങ്ങള്‍
വലയില്‍ കുടുങ്ങിയപ്പോള്‍ വന്‍പന്‍ സ്രാവുകള്‍ പലതും
ഇപ്പോഴും വലയ്ക്ക് പുറത്തു വിലസുന്നു ..!
ഇവര്‍ക്ക് താങ്ങും തണലുമേകുന്ന വര്‍ഗീയ പാര്ട്ടിയുടെ
കേരളത്തിലെ ഒരു യുവജന നേതാവ്
സ്വന്തം പാര്ട്ടിയുടെ നേതാക്കള്‍ സ്വാമിമാരുടെ വിനീത ദാസന്‍മാരാണെന്ന
സത്യം മറച്ചു പിടിച്ചു ഇടതു പക്ഷ നേതാക്കള്‍ ക്കെതിരെ
നട്ടാല്‍ മുളക്കാത്ത നുണകള്‍ എഴുന്നള്ളിച്ചു കൊണ്ടേയിരിക്കുന്നു ....
മാര്‍ക്സിസ്റ്റ് വിരുദ്ധ ചാനലുകളും പത്രങ്ങും
ഇയാളുടെ ജല്പനങ്ങള്‍ ഏറ്റു പിടിക്കുന്നു ....
യൂത്ത് ലീഗ് നേതാവിനു വേണ്ടത് സി ബി ഐ അന്വേഷണമാണ്‌
നമ്മുടെ നേതാക്കളില്‍ ആരെങ്കിലും സ്വാമിയുടെ
നീല സി ഡി യില്‍ പെട്ടു പോയോ ?
പടച്ചവനറിയാം,നേതാവിന്റെ ലീലകള്‍ ....!
ഏതായാലും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍
ഇരിക്കുന്നതിനാല്‍ ചില ചെറിയ മല്‍സ്യങ്ങള്‍ എങ്കിലും വലയ്ക്കകത്തായി ...
വലിയ വയും താമസിയാതെ അകത്താകുമെന്നു പ്രത്യാശിക്കാം ..

2008, മേയ് 19, തിങ്കളാഴ്‌ച

കുടിപ്പക

നരജീവിത മെന്നും കുടിപ്പക തീര്‍ക്കാനായി -
ട്ടെരിഞ്ഞു തീരാനല്ലെ ന്നെപ്പോഴുമോര്‍മ്മിക്കുവിന്‍ ...
മാനവ ഹൃദയങ്ങ ളൊരിയ്ക്കലു മടുക്കാതെ
മതില്‍ കെട്ടി യകറ്റുവാന്‍ പാടു പെടുന്നുചിലര്‍ ...
സ്നേഹത്തിന്‍ തെളിനീര് വറ്റിയ മനസ്സുകള്‍
ദാഹ ജല ത്തിന്നായി ട്ടലയുന്നെല്ലാടവും...!
എന്തിന് പരസ്പരം കല ഹിക്കുന്നു നമ്മള്‍
വെന്തുരു കീടുംഹൃത്തിലെരിതീ പകരാനോ ?
തീരാത്ത പകയുടെ ബാക്കി പത്രവും പേറി
ആരുടെ പടിവാതില്‍ മുട്ടി നാം വിളിക്കണം ?
വേര്‍പെട്ട മനസ്സുക ളിഴകള്‍ തുന്നി ചേര്‍ത്തു
ഒരിക്കല്‍ കൂടി നമുക്കൊന്നാക്കാന്‍ കഴിയില്ലേ ..?
കഴിയും വെറുപ്പിന്റെ കരി മുകിലുകള്‍ മാറ്റി
മഴ വില്ലുകള്‍ തീര്‍ക്കാ നുള്ളം നാം തുറക്കുകില്‍ ..!




2008, മേയ് 15, വ്യാഴാഴ്‌ച

പണപ്പെട്ടി

പണപ്പെട്ടി യൊന്നെന്റെ മുന്നിലുണ്ട്
നാണയ തുട്ടുകളേറെയുണ്‍ട്
എവിടുന്ന് കിട്ടിയീ നാണയങ്ങള്‍ ?
വേര്‍പ്പിന്റെ കൂലിയായ് കിട്ടിയല്ലോ !
ഈ പണപെട്ടിക്കട യിരിക്കും
എപ്പോഴും ഞാനെന്റെ തട്ടകത്തില്‍
ഒരു നാളി പ്പെട്ടിയും തോളിലേറ്റി
ഞാനൊരു തീര്‍ത്ഥ യാത്ര യ്ക്കിറങ്ങി ..
കാശി ,രാമേശ്വരം ഗോകര്‍ണവും
കന്യാകുമാരിയും തേടിയെത്തി
വീണ്ടുമെന്‍ തട്ടകം പൂകിയപ്പോള്‍
പെട്ടിയുമില്ല പണവുമില്ല ..!
എങ്ങുപോയെന്റെ സമ്പാദ്യമെല്ലാം ?
ഭണ്ടാര പെട്ടിയില്‍ ഇട്ടിട്ടില്ല ..!
ഗംഗാ നദിയില്‍ എറിഞ്ഞിട്ടില്ല ..!
പിന്നെങ്ങു പോയെന്റെ സമ്പാദ്യങ്ങള്‍ ?
ഉത്തരം കിട്ടാത്ത ചോദ്യ മല്ലോ ...!

2008, മേയ് 14, ബുധനാഴ്‌ച

പാവപ്പെട്ടവന്റെ മക്കള്‍ ....

പാവപ്പെട്ടവന്റെ മക്കള്‍ തോല്‍ക്കട്ടെ തോറ്റു തോപ്പിയിടട്ടെ ...
പണക്കാരന്റെ മക്കള്‍ പഞ്ച നക്ഷത്ര സ്കൂളുകളില്‍ പഠിച്ചു പാസ്സാവട്ടെ ....
ഇന്നും നമ്മുടെ നാട്ടിലെ ചില മാടന്ബിമാര്‍ മനസ്സില്‍ സൂക്ഷിക്കുന്ന മോഹമാണിത് .
ഈ വര്ഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ കാലത്തെ പുറകോട്ടു നയിക്കാന്‍ നോക്കുന്ന
ചിലരില്‍ നിന്നും വരുന്ന അഭിപ്രായങ്ങള്‍ കാണിക്കുന്നത് പഴയ മാടന്ബിമാരില്‍ നിന്നും പലരും മാറിയിട്ടില്ലെന്നആണ് .സര്ക്കാരിന്റെ പിന്തുണ യോടെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നേടിയ വിജയത്തിന്റെ മാറ്റ് കുറച്ചു കാണിക്കുന്നതിനുള്ള ശ്രമമാണ് ചില കോണുകളില്‍ നിന്നുണ്ടാവുന്നത്‌ .
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം താഴ്ന്നു പോയെന്നും അഖിലേന്ത്യതലത്തില്‍ നടത്തുന്ന മല്സര പരീക്ഷകളില്‍ നമ്മുടെ കുട്ടികള്‍ പിന്നാക്കം പോകുമെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്‌ .തെറ്റായായ നയ
സമീപനങ്ങളുടെ പേരില്‍ ഭരണം നഷ്ടപ്പെട്ട യു .ഡി .എഫും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുമാണ് ഈ കള്ള പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌ എന്നതാണ് തമാശ . തങ്ങള്‍ ഭരിച്ചപ്പോള്‍ മുക്കിനു മുക്കിനു മുറുക്കാന്‍ കടകള്‍ കണക്കെ സി .ബി .എസ് .ഇ വിദ്യാലയങ്ങള്‍ തുടങ്ങാന്‍ അനുവദിച്ചവരും റോഡില്‍ കൂടി നടന്നു പോകുന്നവരെ വിളിച്ചു വരുത്തി മെഡിക്കല്‍ കോളേജ് കളും മറ്റും വാരിക്കോരി കൊടുത്തവരുമാണിപ്പോള്‍ പൊതു വിദ്യാഭ്യാസം തകര്‍ന്ന് പോയെന്ന് മുതലക്കണ്ണീര്‍ ഒഴുക്കുന്നത്.


2008, മേയ് 12, തിങ്കളാഴ്‌ച

കള്ള നാണയങ്ങള്‍

കള്ള നാണയങ്ങളും നല്ല നാണയങ്ങളും
തമ്മില്‍ തിരിച്ചറിയുന്നില്ലല്ലോ .....
നമ്മള്‍ മലയാളികള്‍ ...!
കാല്‍ക്കാശിന്ഗതിയില്ലാത്ത്തവര്‍
നേരം ഇരുട്ടി വെളുക്കുംപോഴേക്കും
കോടീശ്വരന്‍ മാരാകുന്‍പോള്‍
ക്രിമിനലുകളും റിയാല്‍ എസ്റ്റേറ്റ്‌ മാഫിയകളും
ഒരു സുപ്രഭാതത്തില്‍ ആത്മീയ പരിവേഷം ചൂടുന്‍പോള്‍
ആരാധക വൃന്ദം ചുറ്റും കൂടുന്നു ...
ജന നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമുണ്ടാ കൂട്ടത്തില്‍
പൊതു ജനമെന്ന കഴുത
എല്ലാം കണ്ടും കേട്ടും
അന്തം വിട്ടും വാപോളിച്ചും നില്‍ക്കുന്നൂ
ഭരണ കൂടമോ ഉറക്കം നടിച്ചു കിടക്കുന്നൂ ...!!

2008, മേയ് 11, ഞായറാഴ്‌ച

ചെഗുവേര


വണ്ടിക്ക് പിന്നില്‍ കുതിരയെ കെട്ടുന്ന
മണ്ടത്തരത്തിന്‍റെ തത്വ ശാസ്ത്രങ്ങളെ ,
തോലുരിഞ്ഞു കവലയില്‍ തൂക്കിയ
ജാലവിദ്യ യെന്‍ പൊയ്പോയ നാളുകള്‍ ...!
എങ്ങു മാനുഷ നീതി തന്‍ കൈകളില്‍
ചങ്ങല ക്കിട്ടു നിര്‍ത്ത്തുമാ വേളയില്‍
എന്റെ കൈകള്‍ കരുത്തുറ്റ കൈകളാല്‍
എന്റെ ചോര പതയുന്ന ചോരയാല്‍
പുത്തനാമിതിഹാസം കുറിക്കുവാന്‍
കാത്തിരുന്ന ദിനങ്ങള്‍ കൊഴിഞ്ഞു പോയ്‌ ...!
ദൂരെ ദൂരെ ബൊളീവിയന്‍ കാടിനെ
കോരിത്തരിപ്പിച്ച വിപ്ലവകാരിയെ ,
നെഞ്ചിലേറ്റുന്ന വേളയില്‍ ചാര്‍ത്ത്തുന്നു
സിന്ദൂര മാലകള്‍ രക്ത പുഷ്പങ്ങളും ...!!



2008, മേയ് 7, ബുധനാഴ്‌ച

നഷ്ടസ്വപ്നങ്ങള്‍

പുതു വല്‍സരത്തിനെ വരവേല്‍ക്കുവാന്‍ പൂമുഖ ത്തിന്നു ഞാന്‍ നിന്നിടുമ്പോള്‍
പോയ വര്‍ഷത്തിന്റെ നീക്കിബാക്കി സാവകാശം ഞാന്‍ ചികഞ്ഞു നോക്കി ...
നീലവാനത്തിന്റെ ചോട്ടിലൂടെ കാലക്കടലിന്റെ തീരത്ത് ഞാന്‍
പോയകാലത്തിന്റെ നാള്‍വഴിയില്‍ കോരിയെട്ടെത്രയോ നൊമ്പരങ്ങള്‍ ....!
പൊയ്ക്കാലില്‍ നീങ്ങുന്ന പേക്കോലങ്ങള്‍ പാഴായ സ്വപ്നത്തിന്‍ മുദ്രയല്ലോ ..!
തപ്പിത്തടഞ്ഞോരിരുള്‍വഴിയില്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ കണ്ണുചിമ്മി ..
മച്ചകത്തമ്മയെ തൊഴുതിറങ്ങി ഉച്ച വെയിലിലലഞ്ഞിടുമ്പോള്‍
നാഗത്താന്‍ കോട്ട വണങ്ങി നിന്നു നാടു കാണി ചുരം താണ്ടി യെത്തും
കാറ്റിനോടൊപ്പം നടന്നിടുന്നു അറ്റമില്ലത്തോരീ യാത്രയില്‍ ഞാന്‍ ..
മണ്‍ചെരാതുകള്‍ ഊതി കെടുത്തിയ മാനസ മാകെ യിരുട്ടു മാത്രം ...!!
നീല നിലാവിന്‍ മുഖ പടം മാറ്റിയാല്‍ നീറും മനസ്സിന്‍റെ തേങ്ങല്‍ കേള്‍ക്കാം
ദാഹ ജലം തേടി ചെന്നപ്പോള്‍ കണ്ടതു മയമരീചിക യായിരുന്നു ...!
നഷ്ടസ്വപ്നങ്ങള്‍ തന്‍കല്‍മണ്ടപങ്ങളില്‍ കത്തിച്ചു വെക്കുന്നു നെയ്ത്തിരികള്‍...

2008, മേയ് 6, ചൊവ്വാഴ്ച

മാറ്റങ്ങള്‍

മാറ്റങ്ങള്‍ മാറ്റങ്ങള്‍ നാടിതിന്‍ മാറ്റങ്ങള്‍ -മാറ്റങ്ങള്‍ കാണുവാന്‍ കണ്‍ തുറക്കൂ ...
തോടുകള്‍ റോഡുകള്‍ പാലങ്ങളങ്ങിനെ -നാടിന്‍ മുഖ ഛായ മാറിപ്പോയി ...!
ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ -ആഡംബരമേറിയ വാഹനങ്ങള്‍
കൊട്ടാരം പോലുള്ള വീടുകള്‍ക്ക്‌ -പട്ടാള ചിട്ടയില്‍ കാവല്‍ക്കാരും ...!
പാട്ട പെറുക്കുന്നോരണ്ണാച്ചിയ്ക്കും -കുട്ടൂലി തള്ളയ്ക്കും സെല്‍ഫോണായി
മോബൈക്കില്‍ ചെത്തുന്ന പൂവാലന്മാര്‍ -കോളേജ് ഗേറ്റിലെ കാഴ്ചയായി
ഗള്‍ഫ് പണത്തിന്‍റെ കുത്തൊഴുക്കില്‍ -ഗംഭീര മാറ്റങ്ങള്‍ വന്നു നാട്ടില്‍ ..
മാര്‍ക്കറ്റില്‍ മീന്‍ വിറ്റ മമ്മദ്ക്ക -മാരുതി കാറിലാണിന്ന് യാത്ര ...!!
മക്കളെല്ലാവരും ഗള്‍ഫിലത്രേ ...ലക്ഷങ്ങള്‍ കോടികള്‍ കിട്ടുമത്രേ...
രാഷ്ട്രീയക്കാരന്‍റെ തട്ടകത്തില്‍ ...കട്ടനും ബീഡിയും ഓര്‍മ്മ മാത്രം ..!
ഉദ്യോഗസ്ഥന്‍ മാര്‍ക്കിന്നു ബത്ത പോര ...കിത്തയും കൃത്യ മായ്കിട്ടിടേണം
ചാനലും കേബിളും വന്നതോടെ ...ചാവാനും കേമറ കണ്ണ് വേണം
മധ്യ വര്‍ഗ്ഗത്തിന്‍റെ പൊങ്ങച്ചങ്ങള്‍ ...മത്തു പിടിക്കുന്ന കാലമല്ലോ ...!
മാലിന്യ കൂമ്പാരം റോഡു വക്കില്‍ ...മാതൃകാ പന്‍ചായത്തിന്‍റെ ദ്രിശ്യം ..!!
മാറ്റങ്ങള്‍ അറ്റമില്ലാത്തതത്റേ ...മാറ്റങ്ങള്‍ മാത്രമെ മാറാതുള്ളൂ ...!







2008, മേയ് 5, തിങ്കളാഴ്‌ച

യാത്രാമൊഴി

വാലിട്ടെഴുതിയ കണ്ണിണകള്‍ ഈറനണിഞ്ഞതിന്നെന്‍തിനാണ് ...?
നീലമിഴികളില്‍ തങ്ങി നില്ക്കും നീര്‍മണി മുത്തുകള്‍ കാണുന്നു ഞാന്‍ ...!
ഓമലെ നിന്നാര്ദ്രലോചനങ്ങള്‍ പൊന്നിന്‍ കിനാവുകള്‍ നെയ്തതാവാം..!!
ആരെയോ തേടുന്ന നിന്മിഴികള്‍ പാതിയും കൂമ്പിക്കിടന്നതെന്തേ ...?




2008, മേയ് 4, ഞായറാഴ്‌ച

കളിപ്പാട്ടം

മുതിര്‍ന്നോര്‍ കളിക്കുന്ന കളിപ്പാട്ടമേത് ?മൊബൈല്‍ ഫോണല്ലാതെ മറ്റൊന്നല്ല ...!
ബസ്സിലുംട്റെയ്നിലും ചായക്കടയിലും നാലാള്‍ കൂടിന്നിടത്തുമെല്ലാം
ബാട്ടണമര്‍ത്തിയും ചുണ്ടിലടുപ്പിച്ചും കതോരംചേര്‍ത്തും കളിച്ചിടുന്നു...
പാട്ടപെറുക്കുന്നോരണ്ണാച്ചിത്തള്ളതന്‍ ചേലതന്‍ തുന്‍പത്തുമുണ്‍ട് നോക്വാ
പീക്കിരിപിള്ളേര്‍തന്‍ പോക്കറ്റിലുമുണ്‍ട് ഞെക്കിയാല്‍ പാടുന്ന ഫോണൊരെണ്ണം
നേതാവിന്‍ കയ്യില്‍ മുറുകെ പിടിച്ചൊരു ഫോണിലെ മണിയൊച്ച കേള്‍ക്കുന്നില്ലേ ..?
ശല്യമാണീയൊച്ച എപ്പോഴുമെവിടെയും വില്ലനായ്പരിസരം മലിനമാക്കും ..
പൂവാലന്മാര്‍ക്കെല്ലാം ചങ്ങാതിയായ് വന്ന ഫോണിവന്‍ പൊങ്ങച്ചക്കാരനല്ലോ ...!
കള്ളനും പോലീസും എപ്പോഴുമെവിടെയും കയ്യില്‍ കരുതുന്ന ഫോണിതല്ലോ ..
കുമാരന്‍ മാസ്റ്റര്‍ക്ക് മീനാക്ഷി ടീച്ചറെ പ്രേമിക്കാനായായതും ഫോണിലൂടെ ..!
കോടതിയ്ക്കുള്ളില്‍ റിങ്ടോണടിച്ചപ്പോള്‍ കോണ്‍ട്റാക്ടര്‍ കുഞ്ഞാലി പിഴയടച്ചു...
ബസ്സിലെ കിളിയുടെ കുപ്പായ കീശയില്‍ ബെല്ലടി കേള്ക്കുന്നു ഫോണെടുത്തു ...
എങ്ങും വിലസുന്ന സുന്ദര കുട്ടപ്പന്‍ ഇങ്ങനെ പോകുന്നു ഫോണ്മഹാത്മ്യം ....



2008, മേയ് 3, ശനിയാഴ്‌ച

അടിയാന്‍റെ പാട്ട്

കലിതുള്ളണതെന്തിന് തന്പ്റാ....കാഴ്ച കുല കിട്ടാഞ്ഞിട്ടോ ?
അടിയാത്തിപ്പെണ്‍കൊടിമാരുടെ ചൂടേറ്റ്കിടക്കാഞ്ഞിട്ടോ....?
കലിതുള്ളണതെന്തിന് തന്പ്റാ കന്‍കാണിപ്പണമെണ്ണാഞ്ഞോ....?
തന്പ്റാട്ടിക്കുട്ടിതെരണ്‍ടാല്‍ തൊന്തരവായടിയങ്ങള്‍ക്ക്....!
ഓശാരം വെച്ചില്ലെന്കില്‍ യേശ്മാണ്ടേ ചോര പതയ്ക്കും ...
കലിതുള്ളണതെന്തിന്...
പാട്ടത്തിന്കാരൃക്കാരന്‍ തിട്ടൂരം തന്നിട്ടുണ്ടേ ...
തമ്പ്രാക്കളെ കുംഭനിറക്കാന്ചന്ബാവിന്‍ വിത്തിട്ടവര്‍നാം....
പകലന്തികറുക്കുംവരെയുംപാടത്ത്പണിഞ്ഞവര്‍നമ്മള്‍
അടിയാത്തിപ്പെണ്ണങ്ങാനുംമാറത്തൊരുമുണ്ട്പുതച്ചാല്‍
കലിതുള്ളണതെന്തിന്ന്തന്ബ്റാമൊലചെത്തണതെന്തിന്തന്‍ബ്റാതമ്പ്ര .
കലിതുള്ളണതെന്തിന്...

മിഠായിത്തെരു

കേള്‍ക്കുന്നമാത്റയില്‍ മധുരം കിനിയുമീത്തെരു
എന്നുമെനിക്ക് നോസ്ടാല്ജിയ ..!
എട്ടാമത്തെ വയസ്സിലീത്തെരുവില്‍
സേട്ടുവിന്‍റെ കടയിലെ കളിപ്പാട്ടത്തിനായ്
പൊട്ടിക്കരഞ്ഞതുമോര്‍മ്മയില്‍ തെളിയുന്നൂ...
ഈയിടെ വിഷുപ്പടക്കങ്ങള്‍
തീനാന്പുകള്‍കൊണ്‍ട് നക്കിത്തുടച്ചതുമോര്‍മ്മയുണ്‍ട്...!
മാനാന്‍ചിറമുതല്‍ മേലെപാളയം വരെ
പലവട്ടം നടക്കുന്നൂ ഞാന്‍ ...
എസ്കെപ്രതിമയും ഹനുമാന്‍കോവിലും കടന്നു -എത്തുന്നതേതോപുരുഷാരത്തില്‍..തിരക്കാണെവിടെയും..!
ഓണക്കാലമോ പെരുന്നാള്‍തലേന്നോ ദീപാവലിനാളോഅയ്യപ്പന്‍വിളക്കോ...?എതുമാവാം...
എപ്പോഴും തിരക്കാണിവിടെ പാര്സികളുടെശവപ്പറന്പിനരികിലൂടെമൊഹയിദ്ദീന്‍പള്ളിവരെ
നടക്കുന്നൂ ഞാന്‍ മറക്കാന്‍കഴിയില്ലെനിക്കീത്തെരുവിനെയൊരുനാളും...!!

നാണയപ്പെരുപ്പം

നാണയപ്പെരുപ്പം തടയാന്‍ കുറുക്കുവഴികളില്ല.നമ്മുടെ രാജ്യത്തെ നാണയ
പെരുപ്പനിരക്ക് വീണ്ടും കുതിച്ചുയര്‍നതായാണ് റിപ്പോര്ട്ട് .കേന്‍ദ്റം
ഈവിഷയത്തില്‍ എടുത്ത നടപടികല്‍ക്കൊന്നും ഫലമുണ്ടയില്ലെന്നതാണ്
ഇത് കാണിക്കുന്നത് .മുതലാളിത്തത്ത്തിണ്ടേ വക്താക്കളായ മന്‍മോഹനില്‍ നിന്നോ ചിദംബരത്തില്‍ നിന്നോ കടുത്ത നടപടികളൊന്നും
നാം പ്രതീക്ഷിക്കേണ്ടതില്ല .എന്നാല്‍ യുപിഎ സര്‍ക്കാരിന് ഇപ്പോഴും
പിന്തുണ നല്കുന്ന ഇടതു പാര്‍ട്ടികള്‍ പുനര്ചിന്തനം നടത്താന്‍ സമയമായിരിക്കുന്നു .

ഹര്‍ത്താലുകള്‍


ഹര്‍ത്താലുകള്‍ മലയാളികളുടെ ഇഷ്ടവിനോദമായിരിയ്ക്കുന്നു..!
ഇന്ന് നടന്ന ഹര്‍ത്താലിന് ആഹ്വാനം നല്കിയ പാര്‍ട്ടിയ്ക്ക് ജന
പിന്തുണയുള്ള സംസ്ഥാനങ്ങളില്‍ പോലും ഹര്‍ത്താല്‍ ഭാഗികവും
ചിലയിടങ്ങളില്‍ പരാജയവും ആയപ്പോള്‍ അവര്‍ക്ക് ഇതേവരെ
അക്കൌണ്ട് തുറക്കാന്‍ പോലും കഴിയാത്ത കേരളത്തില്‍ ഹര്‍ത്താല്‍
വിജയിപ്പിച്ച മലയാളികളുടെ കോമാളിതൊപ്പിയില്‍ ഹിപ്പോക്റസിയുടെ
പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ക്കുന്നു ....!!

2008, മേയ് 2, വെള്ളിയാഴ്‌ച

ജീവിതസായാഹ്നം

ജീവിതഭാരങ്ങലേറ്റുവാങ്ങി ഈവിധം ഞാനിന്നലഞ്ഞിടുന്‍പോള്‍
അത്താണി കണ്‍ടില്ലോരേടവും ഞാന്‍ ചിത്തത്തെമൂടുന്നു പേക്കിനാക്കള്‍...!
പോയകാലത്തിന്‍റെ നാള്‍വഴിയില്‍ എഴുതിയതക്ഷരത്തെറ്റു മാത്റം...
കരകാണാക്കടലിന്‍റെതീരത്തിതാ കരയുവാന്‍പോലുംമറന്നുപോയി...!!
തോരാത്ത കണ്ണുനീര്‍ചാലില്‍നീന്തി തീരാത്ത ദുഃഖങ്ങളേറ്റ്വാങ്ങി...
വേദനയേറെസഹിച്ചിടുന്‍പോള്‍ കദനക്കഥകള്‍ഞാനോര്‍ത്തിടന്നൂ.....!

കുട്ടിക്കാലം

കാലത്തിന്‍ മറ നീക്കി യോളിഞ്ഞുനോക്കുന്നെന്നെ
പൊയ്പോയ കുട്ടിക്കാലം ജീവിത സായാഹ്നത്തില്‍
തെളിഞ്ഞുവരുന്നിപ്പോളോര്‍മമയില്‍ ബാല്യത്തിന്‍റെ
ജാലകത്തിരശ്ശീല വകഞ്ഞുമാറ്റീടുന്‍പോള്‍.......

2008, മേയ് 1, വ്യാഴാഴ്‌ച

അരിയെവിടെ....?

അരിയെവിടെ ....? വയലെവിടെ ...?
ഒരുനേരമുണ്ണുവാന്‍ ചോറെവിടെ...? പറയുവിന്‍...!
കീഴനതാഴത്തെ നിലമെവിടെ കൂട്ടരെ ....?
കൊളത്തുവയലെവിടെ...? തടനിലമെവിടെ ....?
വയലായവയലെല്ലാം മണ്ണിട്ട്‌ കരയാക്കി
കോണ്‍ക്റീറ്റ് കാടുകള്‍ തീര്‍ത്തവര്‍ പറയുവിന്‍ ...!
മലയാളിക്കന്നത്തിനെങ്ങോട്ട് പോകണം ...?
തമിഴന്‍റെ തന്ജാവൂര്‍ നാട്ടിലെക്കോ ...?
ആന്ധ്റയീലേക്കോ...?ബംഗാളിലേക്കോ...?
എവിടേക്ക് പോകണം ...? പറയുവിന്‍ കൂട്ടരെ ...!

മറക്കാം മാറാടുകള്‍

മറക്കണ്‍ടേ...?പൊറുക്കണ്‍ടേ...?
നക്കെല്ലാം ക്ഷമിക്കണ്‍ടേ...?
മനസ്സിന്ടെ ജാലകങ്ങള്‍ മലര്‍ക്കെ നാം തുറക്കണ്ടേ ...?
മനുഷ്യരെ തമ്മിലെന്നും അകറ്റുവാനുയര്‍ത്തിയ
മതിലുകളിടിച്ചുനാം നിരപ്പാക്കണ്‍ടേ....?
മതങ്ങള്‍തന്‍ തടവറക്കുള്ളില്‍ നിന്നും പുറത്തേക്ക്
കടന്നെത്തും വിശാലമാം ലോകമോന്നുണ്ട് ...!
അവിടെ നാം പരസ്പരം കലഹിച്ചു കഴിയുവാന്‍
വിധിയ്ക്കപ്പെട്ടവരല്ലെന്നുറപ്പാക്കണ്‍ടേ....?