2008, മേയ് 30, വെള്ളിയാഴ്‌ച

കര്‍ണാടക ഫലം കപട മതേതരത്വത്തിനും അവസരവാദ രാഷ്ട്റീയത്തിനുമെതിരെയുള്ള താക്കീത്

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ സത്യ പ്രതിജ്ഞ ചെയ്തിരിക്കുന്നു .ഇപ്പോഴെന്കിലും പരാജയകാരണങ്ങള്‍ വിലയിരുത്തുന്നതിനോ തെറ്റുകള്‍ തിരുത്തുന്നതിനോ കോണ്ഗ്രസ് തുനിഞ്ഞു കാണുന്നില്ല.തികഞ്ഞ ഹിന്ദുത്വ അജണ്ട യുമായി തെരഞ്ഞെടുപ്പ് ഗോധയില്‍ ഇറങ്ങിയ ബിജെപി യ്ക്ക് കേവല ഭൂരിപക്ഷത്ത്തിനടുത്ത് സീറ്റുകള്‍ കിട്ടുകയും, സ്വതതന്ത്രന്മാരെ തങ്ങളുടെ പക്ഷത്തെത്തിക്കുകയും,ഭൂരിപക്ഷം തട്ടിക്കൂട്ടി മന്ത്രിസഭ അധികാര മേല്ക്കുകയും ചെയ്തിരിക്കുന്നു.മതേതര കക്ഷികളെ ഭരണത്തില്‍ ഏറ്റിയ പാരമ്പര്യ മുള്ള ഒരുസംസ്ഥാനം ഒരു വര്‍ഗീയ പാര്‍ട്ടിയെ എങ്ങിനെ സ്വീകരിച്ചു വെന്നത് പരിശോധിക്കേണ്ടതാണ്.ദേവഗൌഡയുടേയും മക്കളുടെയും അധികാര ക്കൊതിയും അവസര വാദ നിലപാടുകളും ബിജെപി യുടെ വിജയത്തിനു ആക്കം കൂട്ടിയെന്നത് ശരി തന്നെ .എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്ട്ടി യെന്നു ഊറ്റം കൊള്ളുന്ന കോണ്ഗ്രസ് സമീപ കലങ്ങളില്‍ സ്വീകരിച്ചു വരുന്ന മൃദു ഹിന്ദുത്വ സമീപനങ്ങള്‍
ഉത്തര പ്രദേശിലും ഗുജറാത്തിലു മേന്നപോലെ ന്യൂന പക്ഷങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റുകയാണ് ചെയ്തത് .കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ജീവിതം നരക തുല്യ മായ ഒരുവലിയ വിഭാഗം ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുക തന്നേ ചെയ്തു .തങ്ങളുടെത് കപട മതേതരത്വ മല്ലെന്നും തെറ്റായ സാമ്പത്തിക നയങ്ങള്‍ തിരുത്തി, വിലക്കയറ്റം പോലെയുള്ള പ്രയാസങ്ങളില്‍ നിന്നു ജനനങ്ങളെ കര കയറ്റുമെന്ന് തെളിയിക്കാന്‍ കഴിയുന്നില്ലെന്കില്‍ കോണ്ഗ്രസിന്‍റെ തെരഞ്ഞെടുപ്പു തോല്‍വികള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും .

1 അഭിപ്രായം:

Unknown പറഞ്ഞു...

കോണ്‍ഗ്രസ്സ് പരാജയപ്പെടുന്നിടത്ത് ബി.ജെ.പി.യല്ലേ ജയിച്ചു കയറുന്നത് ? അത് ആശാസ്യമാണോ ? കോണ്‍ഗ്രസ്സില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ അകലുന്നത് ആണോ ശരിയായ പോംവഴി ? കോണ്‍ഗ്രസ്സ് എന്ന ഒരു മതേതര പ്രസ്ഥാനം ദുര്‍ബ്ബലമാണെങ്കില്‍ പോലും ഇന്ത്യയില്‍ ഉള്ളത് കൊണ്ടല്ലേ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്രയും സുരക്ഷിതത്വം ലഭിക്കുന്നത് . തങ്ങളാണ് യഥാര്‍ഥ ന്യൂന പക്ഷ രക്ഷകര്‍ എന്ന് സി.പി.എം. പ്രചരിപ്പിച്ച് അവരുടെ വോട്ട് നേടാന്‍ ശ്രമിച്ചു വരുന്നുണ്ട് . അത് പ്രായോഗികമാണോ ? ഇന്ത്യാ മഹാരാജ്യത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ , കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി തകര്‍ന്നടിഞ്ഞാല്‍ സി.പി.എമ്മിന് മാത്രം കഴിയുമോ ? വര്‍ഗ്ഗീയവികാരം ആളിക്കത്തിച്ച് ഇന്ത്യയൊട്ടാകെ അധികാരം കൈക്കലാക്കാന്‍ ബി.ജെ.പി.ക്ക് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞ് വരുന്നത് . ഈയവസരത്തില്‍ കോണ്‍ഗ്രസ്സിന്റെ പരാജയങ്ങളില്‍ സന്തോഷിക്കാതെ , ആ പാര്‍ട്ടിയെ ശക്തിപ്പെടുത്താനല്ലേ എല്ലാ മതേതര വാദികളും ശ്രമിക്കേണ്ടത് ? കോണ്‍ഗ്രസ്സ് തകര്‍ന്നാല്‍ തകരുന്നത് ഒരു പാര്‍ട്ടി മാത്രമല്ല ഈ മഹാരാജ്യത്തിന്റെ മഹത്തായ സഹിഷ്ണുതയുടെ പൈതൃകം കൂടിയായിരിക്കും എന്ന് പറഞ്ഞാല്‍ ശരിയല്ലേ ?