2008, മേയ് 26, തിങ്കളാഴ്‌ച

തര്‍ക്കുത്തരം

തര്‍ക്കുത്തരം പറയുവാന്‍ കേമനാണയാള്‍ പക്ഷെ,
വാദിച്ചു ജയിച്ചിട്ടില്ലാരോടുമിന്നേവരെ ...
ചൊട്ടയില്‍ തുടങ്ങിയ ശീലമാണായാള്‍ക്കിതു
മാറ്റാനും കഴിയില്ല ചുടലക്കളം വരെ ...
ആരോടുമെല്ലായ്പ്പോഴും തര്‍ക്കിക്കും വിഷയങ്ങള്‍
എതുമാവട്ടെ ജയം നിര്‍ബന്ധ മല്ലങ്ങോര്‍ക്കെന്നും ...
സൂര്യന് താഴെയുള്ള വിജ്ഞാന മെല്ലാം തന്‍റെ
വിരല്‍ തുന്‍പിലാണെന്നിയാള്‍ മിഥ്യാഭിമാനം കൊള്ളും.!
വിദ്വാന്‍റെ വേഷം കെട്ടി നടക്കാറുണ്‍ടെല്ലായ്പ്പോഴും
ഉദ്ധണ്ഡനെന്ന ഭാവ മെപ്പോഴുംമുഖത്തുണ്‍ട്
ഒരുനാളൊരു മദ്ധ്യാഹ്നത്തില്‍ എന്തൊരു ചൂടാണെന്ന്
ചങ്ങാതി പറഞ്ഞപ്പോള്‍ തര്‍ക്കുത്തര ക്കാരന്‍ ചൊല്ലി
നട്ടുച്ചയോ താങ്കള്‍ വിഡ്ഢിത്തം പറയല്ലേ ....
പാതിരാ വായില്ലയോ ?മേലാകെ കുളിരുന്നൂ ...
ഇതുപോല്‍ തര്‍ക്കുത്തരം പറഞ്ഞു നടക്കുന്ന
വിരുതനായൊരുവനെന്‍ നാട്ടിലും വിലസുന്നൂ ...

അഭിപ്രായങ്ങളൊന്നുമില്ല: