പാവപ്പെട്ടവന്റെ മക്കള്‍ തോല്‍ക്കട്ടെ തോറ്റു തോപ്പിയിടട്ടെ ...
പണക്കാരന്റെ മക്കള്‍ പഞ്ച നക്ഷത്ര സ്കൂളുകളില്‍ പഠിച്ചു പാസ്സാവട്ടെ ....
ഇന്നും നമ്മുടെ നാട്ടിലെ ചില മാടന്ബിമാര്‍ മനസ്സില്‍ സൂക്ഷിക്കുന്ന മോഹമാണിത് .
ഈ വര്ഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ കാലത്തെ പുറകോട്ടു നയിക്കാന്‍ നോക്കുന്ന
ചിലരില്‍ നിന്നും വരുന്ന അഭിപ്രായങ്ങള്‍ കാണിക്കുന്നത് പഴയ മാടന്ബിമാരില്‍ നിന്നും പലരും മാറിയിട്ടില്ലെന്നആണ് .സര്ക്കാരിന്റെ പിന്തുണ യോടെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നേടിയ വിജയത്തിന്റെ മാറ്റ് കുറച്ചു കാണിക്കുന്നതിനുള്ള ശ്രമമാണ് ചില കോണുകളില്‍ നിന്നുണ്ടാവുന്നത് .
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം താഴ്ന്നു പോയെന്നും അഖിലേന്ത്യതലത്തില്‍ നടത്തുന്ന മല്സര പരീക്ഷകളില്‍ നമ്മുടെ കുട്ടികള്‍ പിന്നാക്കം പോകുമെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത് .തെറ്റായായ നയ
സമീപനങ്ങളുടെ പേരില്‍ ഭരണം നഷ്ടപ്പെട്ട യു .ഡി .എഫും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുമാണ് ഈ കള്ള പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്നതാണ് തമാശ . തങ്ങള്‍ ഭരിച്ചപ്പോള്‍ മുക്കിനു മുക്കിനു മുറുക്കാന്‍ കടകള്‍ കണക്കെ സി .ബി .എസ് .ഇ വിദ്യാലയങ്ങള്‍ തുടങ്ങാന്‍ അനുവദിച്ചവരും റോഡില്‍ കൂടി നടന്നു പോകുന്നവരെ വിളിച്ചു വരുത്തി മെഡിക്കല്‍ കോളേജ് കളും മറ്റും വാരിക്കോരി കൊടുത്തവരുമാണിപ്പോള്‍ പൊതു വിദ്യാഭ്യാസം തകര്‍ന്ന് പോയെന്ന് മുതലക്കണ്ണീര്‍ ഒഴുക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ