2008, മേയ് 21, ബുധനാഴ്‌ച

എന്‍റെ പേരാമ്പ്ര

മാറി പോയിരിക്കുന്നു ...വല്ലാതെ മാറി പോയിരിക്കുന്നു ...
മലയോര ഗ്രാമത്തിലെ ഈ ചെറു പട്ടണം
പഴമക്കാര്‍ അങ്ങാടിപറന്‍പെന്നു വിളിച്ചു
ഇന്നും ചിലരങ്ങിനെ തന്നെ വിളിക്കുന്നു ...
ഞായറാഴ്ച കളിലെ ആഴ്ച ചന്തകളില്‍
അവര്‍ ഒത്തുകൂടി കോഴികളെയുംപിന്നെ വെള്ളരിക്കയും,മലഞ്ചരക്കും
ചുമടേറ്റി കൊണ്ടുവന്നു, അരിയുംഉണക്കമീനും, പലചരക്കും വാങ്ങാന്‍
ചന്ത പറമ്പില്‍ കച്ചവടം പൊടിപൂരം ....
അര നൂറ്റാണ്ടു കള്‍ക്ക് മുന്പുവിടെ സ്കൂള്‍ വിദ്യാര്ത്ഥി യായിരുന്നപ്പോള്‍
ഏതാനും ഓല മേഞ്ഞ കെട്ടിടങ്ങള്‍ മാത്രം
കുടിയേറ്റ കര്‍ഷകര്‍ വന്നതില്‍ പിന്നെ ബഹുനില കെട്ടിടങ്ങള്‍ ഏറെ ഉണ്ടായി
അന്നും ഇന്നും കുഞ്ഞിക്കണ്ണേട്ടന്‍റെ ചായക്കടയുണ്ട്
വെടിയേറ്റു മരിച്ച രക്തസാക്ഷി സഖാവ് കെ.ചോയിയുടെ സഹോദരന്‍റെ കട..
കടയില്‍ എപ്പോഴും തിരക്കുതന്നെ ആളൊഴിഞ്ഞ നേരമില്ല ...
സഖാക്കള്‍ കോരേട്ടനും കണ്ണന്‍ മാസ്റ്ററും ഈ ഗ്രാമത്തിനെ
ചുവപ്പണിയിപ്പിച്ചവര്‍, കെ.ടി.യും ഡോക്ടര്‍ കെ.ജി.അടിയോടിയും
ഈ പട്ടണത്തിന്റെ നായകത്വം വഹിച്ചവര്‍ ...
കൈതക്കല്‍ മുതല്‍ കല്ലോട് വരെ ഇന്നീ പട്ടണം വലുതായിരിക്കുന്നു ..
പണ്ടു നടുക്കണ്ടി ക്കാരുടെ ഏതാനും കടകള്‍, കിഴക്ക് പുളിയിന്റെചോട്ടില്‍
എന്‍ .വി .മോട്ടോര്‍സ്കാരുടെ ബസ്സ് ഷെഡ്ഡും മാത്രം ...
പേരാന്പ്റ യുടെ പഴയ ചിത്രം ഇപ്പോഴും മനസ്സില്‍ തെളിയുന്നു .. !
ഗോശാലക്കല്‍ തമ്പായിയുടെ നാലുകെട്ടും നടുമുറ്റവും
പഴയ പ്രതാപത്തിന്‍ ഓര്‍മ്മചെപ്പുകള്‍ ...
ഗ്രാന്‍ഡ്‌ ഹൌസിലെ വര്‍ണ്ണ വസ്ത്റങ്ങള്‍
പുതിയ പ്രൌഡിയുടെ നേര്‍കാഴ്ചകള്‍ ....
തൊട്ടടുത്ത നൊച്ചാട് ഗ്രാമത്തില്‍ അധ്യാപകനായപ്പോഴും ഞാനീ പട്ടണത്തിന്റെ കൂടെയുണ്ട്
വേര്‍പിരിയാത്ത ചങ്ങാതിയെപ്പോലെ .....
ഇപ്പോള്‍, വിശ്രമ ജീവിതത്തിനിടയിലും ഞാനെങ്ങും പോയിട്ടില്ല ...

5 അഭിപ്രായങ്ങൾ:

പ്രതീഷ്‌ദേവ്‌ പറഞ്ഞു...

പേരാമ്പ്രയെപ്പറ്റി എഴിതിയതിനു നന്ദി...ഞാനും ഒരു പേരാമ്പ്രക്കാരന്‍... ഇനിയും എഴുതുക

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു...

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ആ പഴയ ഫൊട്ടോ കൂടി സംഘടിപ്പിക്കാമായിരുന്നു.ഞാന്‍ അരീക്കോടന്‍,പക്ഷേ നൊച്ചാട്‌ നിന്നും ഇവിടെ എത്തിയവന്‍.

Unknown പറഞ്ഞു...

പേരാന്പ്ര എനിക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന സ്ഥലനാമമാണ്. അഞ്ചിലും ആറീലും പേരാന്ര എയു.പി സ്കൂലിലാണ് പഠിച്ചത്.
ഈ പോസ്റ്റിന് നന്ദി.....

Roby പറഞ്ഞു...

ഇവിടെ കണ്ടതില്‍ സന്തോഷം. ഞാനും ആ നാട്ടുകാരനാണ്‌.