2008, മേയ് 6, ചൊവ്വാഴ്ച

മാറ്റങ്ങള്‍

മാറ്റങ്ങള്‍ മാറ്റങ്ങള്‍ നാടിതിന്‍ മാറ്റങ്ങള്‍ -മാറ്റങ്ങള്‍ കാണുവാന്‍ കണ്‍ തുറക്കൂ ...
തോടുകള്‍ റോഡുകള്‍ പാലങ്ങളങ്ങിനെ -നാടിന്‍ മുഖ ഛായ മാറിപ്പോയി ...!
ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ -ആഡംബരമേറിയ വാഹനങ്ങള്‍
കൊട്ടാരം പോലുള്ള വീടുകള്‍ക്ക്‌ -പട്ടാള ചിട്ടയില്‍ കാവല്‍ക്കാരും ...!
പാട്ട പെറുക്കുന്നോരണ്ണാച്ചിയ്ക്കും -കുട്ടൂലി തള്ളയ്ക്കും സെല്‍ഫോണായി
മോബൈക്കില്‍ ചെത്തുന്ന പൂവാലന്മാര്‍ -കോളേജ് ഗേറ്റിലെ കാഴ്ചയായി
ഗള്‍ഫ് പണത്തിന്‍റെ കുത്തൊഴുക്കില്‍ -ഗംഭീര മാറ്റങ്ങള്‍ വന്നു നാട്ടില്‍ ..
മാര്‍ക്കറ്റില്‍ മീന്‍ വിറ്റ മമ്മദ്ക്ക -മാരുതി കാറിലാണിന്ന് യാത്ര ...!!
മക്കളെല്ലാവരും ഗള്‍ഫിലത്രേ ...ലക്ഷങ്ങള്‍ കോടികള്‍ കിട്ടുമത്രേ...
രാഷ്ട്രീയക്കാരന്‍റെ തട്ടകത്തില്‍ ...കട്ടനും ബീഡിയും ഓര്‍മ്മ മാത്രം ..!
ഉദ്യോഗസ്ഥന്‍ മാര്‍ക്കിന്നു ബത്ത പോര ...കിത്തയും കൃത്യ മായ്കിട്ടിടേണം
ചാനലും കേബിളും വന്നതോടെ ...ചാവാനും കേമറ കണ്ണ് വേണം
മധ്യ വര്‍ഗ്ഗത്തിന്‍റെ പൊങ്ങച്ചങ്ങള്‍ ...മത്തു പിടിക്കുന്ന കാലമല്ലോ ...!
മാലിന്യ കൂമ്പാരം റോഡു വക്കില്‍ ...മാതൃകാ പന്‍ചായത്തിന്‍റെ ദ്രിശ്യം ..!!
മാറ്റങ്ങള്‍ അറ്റമില്ലാത്തതത്റേ ...മാറ്റങ്ങള്‍ മാത്രമെ മാറാതുള്ളൂ ...!







4 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

മാലിന്യ കൂമ്പാരം റോഡു വക്കില്‍ ...മാതൃകാ പഞ്ചാ‍ചായത്തിന്‍റെ ദൃശ്യം ..!!

അതിന് മാത്രം ഒരു മാറ്റവും ഇല്ല അല്ലേ ?

ചിതല്‍ പറഞ്ഞു...

ചാനലും കേബിളും വന്നതോടെ ...ചാവാനും കേമറ കണ്ണ് വേണം
.......

ഫസല്‍ ബിനാലി.. പറഞ്ഞു...

കൊള്ളാം, ആശംസകളോടെ

siva // ശിവ പറഞ്ഞു...

നന്നായി....