2008, മേയ് 22, വ്യാഴാഴ്‌ച

കുറ്റിയാടിപ്പുഴ ഒഴുകുന്നൂ....

കുറ്റിയാടിപ്പുഴ ഒഴുകുന്നൂ ശാലീന സുന്ദരിയായ് ...
കുട്ടിത്തം മാറാത്തൊരു പെണ്‍കിടാവിനെപ്പോല്‍ !
കിഴക്കന്‍ മലമടക്കുകളിലെവിടെയോ ഒരു നീര്‍ചാലായുത്ഭവിച്ചു,
അഴകേറും പുഴയായൊഴുകുന്നൂ കുണുങ്ങി കുണുങ്ങി ...
അഴിമുഖം തേടി പോകുന്നൂ തീരം തഴുകിയും
ജല മര്‍മ്മരമുതിര്‍ത്തും മനസ്സില്‍ കുളിര്‍ കോരിയിടാന്‍
കാവിലും പാറയിലെ നിബിഡവനങ്ങളില്‍
കളകളാരവം കേള്‍ക്കുന്നില്ലേ ?
അവള്‍ പുറപ്പെടുകയാണ് അറബിക്കടലിന്‍റെ മടിത്തട്ടിലേക്ക് ...
വഴിയോര കാഴ്ചകള്‍ കണ്ടും പൂക്കളോടും കിളികളോടും കുശലം പറഞ്ഞും
പുഴയൊഴുകുന്നൂ ...കുറ്റിയാടി പുഴ ഒഴുകുന്നൂ ...
അഴിമുഖം പുല്‍കാന്‍ നാണം കുണുങ്ങി യായൊരു വന കന്യക യെപ്പോലെ ...!
കരിങ്ങാറ്റി മലയില്‍ അരുണ കിരണങ്ങള്‍ പ്രഭ ചൊരിയുംപോള്‍
വെറ്റില വല്ലങ്ങള്‍ തലയിലേറ്റി കര്‍ഷകര്‍ വരവായ്
കുറ്റിയാടി ചന്തയിലേക്ക് ...വയനാടന്‍ കുന്നുകളില്‍
തല ചായ്ച്ചുറങ്ങിയ ഗ്രാമമിപ്പോള്‍ ഉറക്കമുണരുകയായ് ..
തെങ്ങോലകള്‍ നാമം ജപിക്കുന്ന (ദിഖ്റ് ചൊല്ലുന്ന )
വിശാലമായ തെങ്ങിന്‍ തോപ്പുകള്‍ കുറ്റിയാടിക്ക് മാത്രം സ്വന്തം !
തച്ചോളി പാട്ടിന്‍റെ താളലയത്തില്‍ കടത്തനാടന്‍ വീര ഗാഥകള്‍
പെയ്തിറങ്ങിയ വയലേലകള്‍ ഇന്നു കോണ്‍ക്റീറ്റ് കാടുകളായ്.....!
നമുക്കു നഷ്ടമായത് കാര്ഷിക സംസ്കാര പൈത്രികമോ ?
വേളം,ചേരാപുരവും വലകെട്ടും പിന്നിട്ട്
പാലേരിയും കടിയങ്ങാടും പെരുവണ്ണാമൂഴിയും
താണ്ടിയെത്തും കുറ്റിയാടി പുഴക്കെന്‍റെ നമോവാകം....

1 അഭിപ്രായം:

cp aboobacker പറഞ്ഞു...

പൊരുതുന്ന ജനതതന്‍ സമാരാങ്കണങ്ങളില്‍
പൂവായ്‌ വിരിഞ്ഞതാണീ പതാക
അവശന്റെപോരില്‍ പടവെട്ടുവോരുടെ
നാവായ്‌ പറന്നതാണീ പതാക
( പൊരുതുന്ന ജനതതന്‍)
തൊഴിലാളിവര്‍ഗ്ഗത്തിന്‍ ചൈതന്യമാവഹി-
ച്ചുയരുന്ന ശക്തിയാണീ പതാക
പാടങ്ങളില്‍ പണിശാലകളില്‍ ജീവ-
നാളം ജ്വലിപ്പിച്ചതീ പതാക
മതജാതിവൈരങ്ങളില്ലാതെ മര്‍ത്ത്യന്റെ
ഹൃദയവര്‍ണ്ണം ചേര്‍ന്നതീ പതാക(2)
വയലിലും കരയിലും പണിയെടുക്കുന്നവര്‍-
ക്കാശ്വാസമാണെന്നുമീ പതാക
( പൊരുതുന്ന ജനതതന്‍)

കയ്യൂരിലെ നാല്‌ ധീരയുവാക്കളില്‍
കഴുമരം തോറ്റതാണീ പതാക
വയലാറിലെ കായല്‍ക്കരകളില്‍ തോക്കുകള്‍
തോറ്റ പുരാണമാണീ പതാക
ഒഞ്ചിയത്തെട്ട്‌ സഖാക്കളെ കത്തിച്ചൊ-
രഗ്നിയെ തോല്‌പിച്ചതീ പതാക(2)
മലകള്‍ സമുദ്രങ്ങള്‍ എല്ലാം കടന്നെത്തും
മണ്ണിന്റെ ചോരയാണീ പതാക
( പൊരുതുന്ന ജനതതന്‍)