പണപ്പെട്ടി യൊന്നെന്റെ മുന്നിലുണ്ട്
നാണയ തുട്ടുകളേറെയുണ്‍ട്
എവിടുന്ന് കിട്ടിയീ നാണയങ്ങള്‍ ?
വേര്‍പ്പിന്റെ കൂലിയായ് കിട്ടിയല്ലോ !
ഈ പണപെട്ടിക്കട യിരിക്കും
എപ്പോഴും ഞാനെന്റെ തട്ടകത്തില്‍
ഒരു നാളി പ്പെട്ടിയും തോളിലേറ്റി
ഞാനൊരു തീര്‍ത്ഥ യാത്ര യ്ക്കിറങ്ങി ..
കാശി ,രാമേശ്വരം ഗോകര്‍ണവും
കന്യാകുമാരിയും തേടിയെത്തി
വീണ്ടുമെന്‍ തട്ടകം പൂകിയപ്പോള്‍
പെട്ടിയുമില്ല പണവുമില്ല ..!
എങ്ങുപോയെന്റെ സമ്പാദ്യമെല്ലാം ?
ഭണ്ടാര പെട്ടിയില്‍ ഇട്ടിട്ടില്ല ..!
ഗംഗാ നദിയില്‍ എറിഞ്ഞിട്ടില്ല ..!
പിന്നെങ്ങു പോയെന്റെ സമ്പാദ്യങ്ങള്‍ ?
ഉത്തരം കിട്ടാത്ത ചോദ്യ മല്ലോ ...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ