2008, മേയ് 25, ഞായറാഴ്‌ച

സിദ്ധന്‍

സിദ്ധനൊരാള്‍ വന്നിട്ടുന്‍ടെന്‍ ഗ്രാമത്തിലടുത്ത നാള്‍
ബുദ്ധി ജീവികള്‍ പോലും കൈ കൂപ്പി വണങ്ങുന്നൂ...!
പൂര്‍വ്വാശ്റമത്തിലിയാളിറച്ചിക്കടക്കാരന്‍
കര്‍മ്മ ബന്ധങ്ങള്‍ തീര്‍ത്തിട്ടലഞ്ഞു നടന്നവന്‍ ..!
പല നാള്‍ കഴിഞ്ഞിട്ടു മടങ്ങിയെത്തി ഭാവി
ഫലങ്ങള്‍ പ്രവചിച്ചു,ജനങ്ങള്‍ ചുറ്റും കൂടി ...
ഒറ്റമൂലികയായി മാറാത്ത രോഗങ്ങള്‍ക്ക്‌
പച്ച വെള്ളത്തില്‍ മന്ത്രം ജപിച്ചു നല്‍കീടുന്നൂ ...
പൊന്നായും പണമായും ദക്ഷിണ കൊടുത്തിട്ട്
കന്നാസിലത് നിറച്ചാളുകള്‍ പിരിയുന്നൂ ...
അയല്‍ നാട്ടിലുമെത്തി സിദ്ധന്‍റെ പെരുമകള്‍
ആളുകള്‍ പെരുകുന്നൂ സിദ്ധന്‍റെ സവിധത്തില്‍ ..
ഒരുനാളോണം കേറാ മൂലയായിരുന്നേടം
തിരക്കായ്,ബസ് റുട്ടായി ,ചെറു പട്ടണമായി ...
റിയലെസ്റ്റേറ്റ്ഏജന്‍റുമാര്‍ സിദ്ധനെ തെരെഞ്ഞെത്തി
ഭൂമികള്‍ വാങ്ങി കൂട്ടിയല്‍ഗ്രാമങ്ങളില്‍ പോലും ...
മലയാളി യെല്ലാറ്റിനും മുന്നിലെന്നത് വെറും
മിഥ്യയോ പെരുപ്പിച്ച നുണതന്‍ കൂമ്പാരമോ ?
അന്ധ വിശ്വാസങ്ങള്‍ക്കൊട്ടും കുറവില്ലിന്നീ നാട്ടില്‍
ഭ്രാന്താലയമായ് വീണ്ടും മാറുമോ? പറയുവിന്‍...

അഭിപ്രായങ്ങളൊന്നുമില്ല: