2008, മേയ് 3, ശനിയാഴ്‌ച

അടിയാന്‍റെ പാട്ട്

കലിതുള്ളണതെന്തിന് തന്പ്റാ....കാഴ്ച കുല കിട്ടാഞ്ഞിട്ടോ ?
അടിയാത്തിപ്പെണ്‍കൊടിമാരുടെ ചൂടേറ്റ്കിടക്കാഞ്ഞിട്ടോ....?
കലിതുള്ളണതെന്തിന് തന്പ്റാ കന്‍കാണിപ്പണമെണ്ണാഞ്ഞോ....?
തന്പ്റാട്ടിക്കുട്ടിതെരണ്‍ടാല്‍ തൊന്തരവായടിയങ്ങള്‍ക്ക്....!
ഓശാരം വെച്ചില്ലെന്കില്‍ യേശ്മാണ്ടേ ചോര പതയ്ക്കും ...
കലിതുള്ളണതെന്തിന്...
പാട്ടത്തിന്കാരൃക്കാരന്‍ തിട്ടൂരം തന്നിട്ടുണ്ടേ ...
തമ്പ്രാക്കളെ കുംഭനിറക്കാന്ചന്ബാവിന്‍ വിത്തിട്ടവര്‍നാം....
പകലന്തികറുക്കുംവരെയുംപാടത്ത്പണിഞ്ഞവര്‍നമ്മള്‍
അടിയാത്തിപ്പെണ്ണങ്ങാനുംമാറത്തൊരുമുണ്ട്പുതച്ചാല്‍
കലിതുള്ളണതെന്തിന്ന്തന്ബ്റാമൊലചെത്തണതെന്തിന്തന്‍ബ്റാതമ്പ്ര .
കലിതുള്ളണതെന്തിന്...

3 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

കൊള്ളാല്ലോ മാഷെ. ഇതു ശരിക്കും നാടക ഗാനമാണോ?

Jayasree Lakshmy Kumar പറഞ്ഞു...

‘എല്ലുമുറിയെ പണിയെടുത്ത് തിന്നു തമ്പ്രാ’ എന്നു കേള്‍ക്കുമ്പോള്‍; അടിയാത്തിപെണ്ണിനടുത്തു ചെന്നാല്‍ ‘തീണ്ടാപ്പാടകലെ’ എന്ന്‍ പറഞ്ഞ് അരിവാളുമെടുത്ത് അവളുറഞ്ഞു തുള്ളുമ്പോള്‍ തമ്പ്രാന് കലി വന്നാല്‍ അയാളെ കുറ്റപ്പെടുത്താനാവുമോ
കീഴാളരുടെ ഓരോരോ അഹങ്കാരങ്ങള്‍!!

പാമരന്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍ മാഷെ. ഉഗ്രനായിട്ടുണ്ട്.