2008, മേയ് 3, ശനിയാഴ്‌ച

മിഠായിത്തെരു

കേള്‍ക്കുന്നമാത്റയില്‍ മധുരം കിനിയുമീത്തെരു
എന്നുമെനിക്ക് നോസ്ടാല്ജിയ ..!
എട്ടാമത്തെ വയസ്സിലീത്തെരുവില്‍
സേട്ടുവിന്‍റെ കടയിലെ കളിപ്പാട്ടത്തിനായ്
പൊട്ടിക്കരഞ്ഞതുമോര്‍മ്മയില്‍ തെളിയുന്നൂ...
ഈയിടെ വിഷുപ്പടക്കങ്ങള്‍
തീനാന്പുകള്‍കൊണ്‍ട് നക്കിത്തുടച്ചതുമോര്‍മ്മയുണ്‍ട്...!
മാനാന്‍ചിറമുതല്‍ മേലെപാളയം വരെ
പലവട്ടം നടക്കുന്നൂ ഞാന്‍ ...
എസ്കെപ്രതിമയും ഹനുമാന്‍കോവിലും കടന്നു -എത്തുന്നതേതോപുരുഷാരത്തില്‍..തിരക്കാണെവിടെയും..!
ഓണക്കാലമോ പെരുന്നാള്‍തലേന്നോ ദീപാവലിനാളോഅയ്യപ്പന്‍വിളക്കോ...?എതുമാവാം...
എപ്പോഴും തിരക്കാണിവിടെ പാര്സികളുടെശവപ്പറന്പിനരികിലൂടെമൊഹയിദ്ദീന്‍പള്ളിവരെ
നടക്കുന്നൂ ഞാന്‍ മറക്കാന്‍കഴിയില്ലെനിക്കീത്തെരുവിനെയൊരുനാളും...!!

3 അഭിപ്രായങ്ങൾ:

പോരാളി പറഞ്ഞു...

കുഞ്ഞഹമ്മദ്ക്കാ നന്നായിരിക്കുന്നു. എനിക്കും ഒരുപാടിഷ്ടമ്മാണ് കോഴിക്കോടും മിഠായി തെരുവും മാനഞ്ച്ചിറയുമെല്ലാം.

ഏറനാടന്‍ പറഞ്ഞു...

കുഞ്ഞമ്മദിക്കാ, നന്നായിട്ടുണ്ട് വിവരണം. ഫോട്ടോ ഒന്നൂടെ ക്ലാരിറ്റി കൂട്ടാമായിരുന്നു. മൊബൈല്‍ വെച്ചെടുത്തതാവും അല്ലേ?

ചിതല്‍ പറഞ്ഞു...

ചെറുപ്പത്തില്‍ എല്ലാരും പറയുന്നത് കേട്ടിരുന്നു. മിഠയിത്തെരുവില്‍ പോവാണ്. അവിടന്ന് വാങ്ങിയതാണ് എന്നൊക്കെ.. അന്ന് തുടങ്ങിയതാണ് ജിജ്ഞസ. ഒരിക്കല്‍ ഞാനും കണ്ടു. അതിന്റെ അന്ന് പറഞ്ഞ് കേട്ട സൌന്ദര്യം കൂറെയൊക്കെ നഷ്ടപെട്ടിട്ട്... ഞാന്‍ വലുതായപ്പോയേക്കും മാവൂര്‍ റോഡും ഒക്കെ വികസിച്ച് പോയിരുന്നു.. എന്നിട്ടും കുഞ്ഞമ്മദിക്കാ പറഞ്ഞപ്പോലെ പെരുന്നള്‍തലേന്നും ഓണത്തിനും അവിടുത്തെ തിരക്ക് ഒരു സംഭവം ആണ്..

പിന്നെ ആദ്യമായി (വണ്‍ വേ തെറ്റിച്ചിട്ട്) ട്രാഫിക്കിന് ഫൈന്‍ നല്‍കിയതും മിഠായിത്തെരുവില്‍... അപ്പോള്‍ പിന്നെ എനിക്കും മിഠായിത്തെരുവ് മറക്കാന്‍ സാധിക്കില്ലല്ലോ....